തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതൽ ഡിജിറ്റലായി പണം അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പിഒഎസ് മെഷീന് വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഡെബിറ്റ്– ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴി പണം കൈമാറാനാണ് അവസരം ഒരുക്കുന്നത്.
ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനം ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും.
ഒപി ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം എല്ലാ ആശുപത്രികളിലും നടപ്പാക്കും. ഇപ്പോൾ ഇ ഹെൽത്ത് നെറ്റ്വർക്കിലുള്ള ആശുപത്രികളിലാണ് ഈ സൗകര്യമുള്ളത്.