തിരുവനന്തപുരം: കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കുവൈറ്റിലേക്ക് പോകാൻ ആരോഗ്യമന്ത്രി വീണാ ജോർജിന് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് അത്യധികം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അവഗണിച്ചെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ദുരന്ത സാഹചര്യങ്ങളിൽ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകുമ്പോൾ രാഷ്ട്രീയം നോക്കരുത്. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിനോട് നിർദ്ദേശിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.
കുവൈറ്റിലെ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരണപ്പെട്ടത്. അതിൽ 24 പേർ മലയാളികളാണ്. അപ്രതീക്ഷിത ദുരന്തത്തെ തുടർന്നാണ് ആരോഗ്യമന്ത്രി കുവൈറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയത്. എന്നാൽ കേന്ദ്രം യാത്രാനുമതി നിഷേധിക്കുകയായിരുന്നു.