തിരുവനന്തപുരം: തൃശൂരിൽ ബസ് കാശ് കുറഞ്ഞതിനാൽ പെൺകുട്ടിയെ ബസിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ബാലവകാശ കമ്മീഷന് നിർദ്ദേശം നൽകി.
അഞ്ച് രൂപ വേണ്ട സ്ഥാനത്ത് കുട്ടിയുടെ കൈവശം രണ്ട് രൂപയാണുണ്ടായിരുന്നത്. രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ കുട്ടിയെ ഇറക്കി വിടുകയായിരുന്നു.
വിദ്യാർഥിനിക്ക് തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പോകേണ്ടിയിരുന്നത്. പക്ഷേ അവിടെയെത്തുന്നതിന് മുമ്പേ കണ്ടക്ടർ കുട്ടിയെ ഇറക്കിവിട്ടു. തുടർന്ന് വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.