അമ്പലത്തിൽ പോയപ്പോൾ..! പതിനാലാം വയസിൽ 27 കാരനോട് പ്രണയം; തന്‍റെ പഴയ പ്രണയവും ഇപ്പോഴത്തെ പ്രണയവും തുറന്ന് പറഞ്ഞ് നടി വീണനായർ

ബിഗ്ബോസ് വീട്ടിൽ പൊട്ടിത്തെറിച്ചും കരഞ്ഞും പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുന്നതിനിടെ പതിനാലാം വയസിലെ തന്‍റെ പ്രണയകഥ തുറന്ന് പറ‍ഞ്ഞ് വീണാ നായർ.

സംഭവത്തെക്കുറിച്ച് നടി വീണ നായര്‍ പറയുന്നത് ഇങ്ങനെ…

പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് പ്രണയം ഉണ്ടായത്. ഇപ്പോഴത്തെ പോലെ തന്നെ അന്നും ഞാന്‍ തടിച്ച കുട്ടിയായിരുന്നു. അതിനാല്‍ ആരും എന്നെ പ്രണയിച്ചില്ല.

ഒരിക്കല്‍ ഞാന്‍ അമ്പലത്തില്‍ പോയപ്പോള്‍ അവിടെ നിന്നും ഒരു പാട്ട് കേട്ടു. കേറി ചെന്നപ്പോള്‍ കണ്ടത് സുന്ദരനായ ഒരു യുവാവിനെ.

പിന്നീട് തങ്ങള്‍ ഇരുവരും പ്രണയത്തിലായി. ഞങ്ങളുടെ ഹംസമായി നിന്നത് കുട്ടികളായിരുന്നു.

ഒരിക്കല്‍ ടെലിഫോണ്‍ ബില്ല് വന്നപ്പോഴാണ് എല്ലാം പൊളിഞ്ഞത്‌. ബില്ലിലെ നമ്പര്‍ നോക്കി വീട്ടുകാര്‍ ആളെ കണ്ടെത്തി. ഇതോടെ ഞങ്ങളുടെ പ്രണയം തകര്‍ന്നു.

ഇതിന്റെ പേരില്‍ സഹോദരന്‍ എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. അതോടെ ആ പ്രണയം അവിടെ അവസാനിച്ചു. എന്നാല്‍ എന്റെ ഇപ്പോഴത്തെ പ്രണയം കണ്ണേട്ടനോടാണെന്നും വീണ പറയുന്നു.

പ്രണയ രഹസ്യം തുറന്ന് പറഞ്ഞിട്ടും പ്രക്ഷേക പിന്തുണ കിട്ടാതെ ആ ആഴ്ചയില്‍ തന്നെ താരം ബിഗ്‌ബോസ് വീട്ടില്‍ നിന്നും പുറത്തായി. 63 ദിവസം ഈ വിട്ടില്‍ കഴിയാന്‍ സാധിച്ചതിന് സന്തോഷമെന്നും എല്ലാവരുടേയും പിന്തുണയ്ക്കും നന്ദിപറഞ്ഞ് വീണ നായര്‍.

Related posts

Leave a Comment