
വീരത്തിലെ മൂഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം കുനാൽ കപൂറുമായുള്ള ട്വിറ്റർ സംഭാഷണത്തിനിടയിലാണ് ഹൃതിക് വീരം കാണാനുള്ള ആഗ്രഹം തുറന്നു പറഞ്ഞത്. ഷാരുഖ് ചിത്രം ഡിയർ സിന്ദഗിയിലെ കഥാപാത്രത്തിൽ നിന്നും വീരത്തിലെ പോരാളിയിലേക്കുള്ള കുനാലിന്റെ മേക്ക് ഓവർ ഗംഭീരമാണെന്നും വീരം കാണാൻ താൻ കാത്തിരിക്കുകയാണെന്നുമാണ് ഹൃതിക് ട്വീറ്റ് ചെയ്തത്.
വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബത്തിനെ അടിസ്ഥാനമാക്കിയുള്ള വീരം ഈ മാസം 24നു തിയറ്ററുകളിലെത്തും. 35 കോടി മുതൽ മുടക്കിൽ നിർമിച്ചിരിക്കുന്ന ചിത്രം ജയരാജിന്റെ നവരസ പരന്പരയിലെ അഞ്ചാമത്തെ ചിത്രമാണ്.