
ബിഗ് ബജറ്റിലൊരുങ്ങിയ ’ വീരം’ പ്രേക്ഷകരെ വിസ്മയിപ്പിച്ച് ജൈത്രയാത്ര തുടരുന്നതിനിടയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ജയരാജ്.
ചിത്രത്തിലെ മുഖ്യ കഥാപാത്രമായ ചന്തുവിനെ അവതരിപ്പിക്കാൻ താൻ ആദ്യം സമീപിച്ചത് മോഹൻലാലിനെയാണെന്നാണ് ജയരാജ് പറഞ്ഞത്. വീരത്തിന്റെ തിരക്കഥ മോഹൻലാലിനു നൽകിയതാണെന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവുമുണ്ടായില്ലെന്നും ജയരാജ് പറഞ്ഞു.
ചന്തുവിനെ അവതരിപ്പിക്കാൻ കഴിവുള്ള അഭിനേതാവിനെ തേടി 4000ത്തോളം ആളുകളെ പങ്കെടുപ്പിച്ചു പിന്നീട് ഓഡിഷൻ നടത്തിയെങ്കിലും അനുയോജ്യനായ ആളെ കണ്ടെത്താനായില്ല. അങ്ങനെയാണ് താൻ കുനാൽ കപൂറിലെത്തിതെന്നും ജയരാജ് പറഞ്ഞു.