കോഴിക്കോട്: യുഡിഎഫ് വിടുമെന്ന ഉറച്ച സൂചന നൽകി എം.പി.വീരേന്ദ്രകുമാർ എംപി. ഇടതുമുന്നണിയുമായുള്ള ഇടച്ചിൽ എന്നേയ്ക്കുമുള്ളതല്ല. രാഷ്ടീയാഭിജാത്യം കാണിച്ചത് ഇടതുമുന്നണി മാത്രമാണ്. യുഡിഎഫ് തന്ന രാജ്യസഭാ അംഗത്വം തിരിച്ചുനൽകുന്നുവെന്നും സ്വകര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വീരേന്ദ്രകുമാർ വ്യക്തമാക്കി. നിയമസഭാതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ പരാജയം അപമാനകരമായിരുന്നു. തോൽവി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് പോലും പൂഴ്ത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി യുഡിഎഫ് അർഹിച്ചതാണെന്നും വീരേന്ദ്രകുമാർ കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി യുഡിഎഫ് അർഹിച്ചത് ; രാഷ്ടീയാഭിജാത്യം കാണിച്ചത് ഇടതുമുന്നണിയെന്ന്വീരേന്ദ്രകുമാർ
