മണ്ണഞ്ചേരി: പാചകത്തിനായി വിറക് എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. പഞ്ചായത്ത് 14-ാം വാർഡ് കണ്ടത്തിൽ പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11.15ഓടെ വീടിനോട് ചേർന്ന് വെളിയിൽ ശേഖരിച്ചു വച്ചിരുന്ന വിറക് അടുക്കളയിലേക്ക് എടുക്കുന്നതിനിടെയായിരുന്നു സംഭവം.
വിറകിന്റെ അഗ്രഭാഗം കൊണ്ട് മുറിവുണ്ടായതാണ് എന്നാണ് ദീപ ആദ്യം കരുതിയത്.
കുറച്ചുസമയം കഴിഞ്ഞതോടെ മുറിവ് പറ്റിയ ഭാഗത്ത് നിറവ്യത്യാസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ദേവപ്രിയ, ദേവാനന്ദ്.