പത്തനംതിട്ട: വീട്ടിലെത്തിയ ആള് കുഴഞ്ഞുവീണു മരിച്ചതിനേതുടര്‍ന്ന് വീട്ടമ്മ നിരീക്ഷണത്തില്‍.
ആങ്ങമൂഴി കൊച്ചാണ്ടിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. പത്തനാപുരം സ്വദേശി സിദ്ദിഖാണ് മരിച്ചത്.
കൊച്ചാണ്ടി മുസ്്ലിം പള്ളിയിലെ ഉസ്താദായിരുന്നു ഇയാളെന്നു പറയുന്നു.
മന്ത്രവാദത്തിനാണ് സിദ്ദിഖ് വീട്ടിലെത്തിയതെന്നും കുഴഞ്ഞുവീണു മരിച്ചുവെന്നുമാണ് വീട്ടമ്മയുടെ പ്രാഥമിക മൊഴി.
ഇവര്‍ തനിയെ താമസിച്ചുവരികയായിരുന്നു. സിദ്ദിഖ കുഴഞ്ഞുവീണതിനേ തുടര്‍ന്ന് പുലര്‍ച്ചെ സമീപത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഡ്രൈവറെ വീട്ടമ്മ വിളിച്ചുവരുത്തി.
കുഴഞ്ഞുവീണയാളെ കണ്ടതോടെ മരിച്ചുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. വീട്ടമ്മയില്‍ നിന്നു കൂടുതല്‍ മൊഴി എടുക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.