തിരുവനന്തപുരം: മലയിന്‍കീഴ് വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. മദ്യലഹരിയില്‍ ഭാര്യയെ മര്‍ദിച്ച ശേഷം ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ ചിത്രീകരിച്ചു.
സംഭവത്തില്‍ മലയിന്‍കീഴ് സ്വദേശിയായ ദിലീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴായിരുന്നു മര്‍ദനം.
മര്‍ദനമേറ്റ് രക്തമൊലിക്കുന്ന യുവതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭാര്യ ജോലിക്കു പോകുന്നത് ഇഷ്ടമില്ലാത്തതിനാണ് മര്‍ദനമെന്നാണ് വിവരം.
ഭാര്യയെ മര്‍ദിച്ച് അവശയാക്കിയത് താനാണെന്ന് ഇയാള്‍ തന്നെ വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്.
സംഭവത്തില്‍ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.