വിഴിഞ്ഞം: ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ വീട്ടമ്മ കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ലൈഫ് ഗാര്‍ഡുമാര്‍ ഇവരെ രക്ഷപ്പെടുത്തി. ബാലരാമപുരം സ്വദേശിനി കാഞ്ചന (56) ആണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ കോവളം ഹവ്വാ ബീച്ചില്‍ കടലില്‍ ചാടിയത്. ഒരു മണിക്കൂറോളം മണല്‍പ്പരപ്പില്‍ ഇരുന്ന വീട്ടമ്മ പെട്ടെന്ന് തിരയിലേക്ക് ഇറങ്ങിയത് ശ്രദ്ധയില്‍പ്പെട്ട ലൈഫ് ഗാര്‍ഡുകള്‍ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ മരിക്കാന്‍ വന്നതാണെന്ന് വിളിച്ച് പറഞ്ഞ് ആഴത്തിലേക്കു പോയ കാഞ്ചനയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. തുടര്‍ന്ന് കോവളം പോലീസ് എത്തി ആംബുലന്‍സില്‍ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഞാന്‍ മരിക്കാന്‍ വന്നതാ…! ഭര്‍ത്താവിനോട് പിണങ്ങി വീട്ടമ്മ കടലില്‍ ചാടി; ഒരു മണിക്കൂറോളം മണല്‍പ്പരപ്പില്‍ ഇരുന്നതിനു ശേഷമാണ് തിരയിലേക്ക് ഇറങ്ങിയത്
