ഹരിപ്പാട് : ഗ്രാമവാസികൾക്ക് അന്നംതയാറാക്കുന്ന തിരക്കിലാണ് വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.പ്രസാദ്കുമാർ. രാവി ലെ 6.20നുതന്നെ പ്രസിഡന്റ് പായിപ്പാട്ടെ ആശ്വാസകേന്ദ്രത്തിൽ തയാ റാക്കിയ കമ്മ്യൂണിറ്റി കിച്ചണിലെത്തും.
അടുപ്പുകൂട്ടി അതിൽ കഞ്ഞിപ്പാത്രം വച്ച് വെള്ളം ചൂടാക്കും. വെള്ളം ചൂടാകുന്പോഴേക്കും അരികഴുകി വൃത്തിയാക്കും. ചൂടായവെള്ളത്തിൽ അരിയിടും. അരിവെന്ത് ചോറാകുന്നതോടെ ഉൗറ്റിവയ്ക്കും.
ഇത്രയും ആകുന്പോഴേക്കും കുടുംബശ്രീക്കാരുടെ വരവായി.
ഇനി എല്ലാ കാര്യങ്ങളും കുടുംബശ്രീക്കാരിൽ നിക്ഷിപ്തമായിരിക്കും. പിന്നീട് പ്രസിഡൻറിനെ അവിടെയെങ്ങും കാണണമെന്നില്ല. നാട്ടുകാരുടെ ആവലാതികൾക്ക് പരിഹാരംകാണാനുള്ള നെട്ടോട്ടത്തിലാവും അദ്ദേഹം.
13 സ്ത്രീകളാണ് കിച്ചണ്‍ ജോലിയിൽ വ്യാപൃതരാകുന്നത്. ‘രാവിലെ അവരവരുടെ വീടുകളിലെ ജോലികൾ തീർത്തിട്ട് വന്നാൽ മതിയെന്ന് പ്രസിഡന്റ് പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് ഞങ്ങൾ അല്പം ലേറ്റായിവരുന്നത്.
ഞങ്ങൾ വരുന്പോഴേക്കും പ്രസിഡൻറ് ചോറ് റെഡിയാക്കും. പിന്നെ കറികൾ ശരിയാക്കി 12 മണിക്കുമുന്പ് പാഴ്സലും റെഡിയാക്കി വയ്ക്കുക ഞങ്ങളുടെ ജോലിയാണ്. വാളന്റിയേഴ്സ് ആ പൊതിച്ചോറ് ആവശ്യക്കാരിലെത്തിക്കും. ഒരുദിവസം ഇവിടെനിന്ന് 150 പൊതിച്ചോർ നല്കു ന്നുണ്ട് – കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു.