തൃശൂർ: പച്ചക്കറിക്കു വില കത്തിക്കയറുന്നു. മത്സ്യത്തിനു വർധിച്ച വില കുറഞ്ഞ് സ്റ്റെഡിയായി.
പച്ചക്കറി എല്ലാ ഇനങ്ങൾക്കും കിലോയ്ക്ക് അന്പതു രൂപയിലേറെയാണു വില. മിക്കയിനങ്ങൾക്കും 20 രൂപയായിരുന്നു വില. ഓണത്തിനുശേഷം വില കുറഞ്ഞതാണെങ്കിലും ഇപ്പോൾ ഓണക്കാലത്തേതിനേക്കാൾ ഭീമമായ വിലവർധനയാണ്.
രാജ്യത്തുടനീളം സവാള ക്ഷാമമായതിനാൽ വില ഇരട്ടിയായി. 20 രൂപയിൽനിന്ന് 40 രൂപയായാണ് വർധിച്ചത്. നാടൻ പയറിനു കിലോയ്ക്ക് 80 രൂപയായി.
പച്ചപ്പയറിന് 70 രൂപയും. പാവയ്ക്ക, നേന്ത്രക്കായ എന്നിവയ്ക്ക് 60, പടവലം, തക്കാളി, കൊത്തമര, കോളിഫ്ളവർ എന്നീ ഇനങ്ങൾക്ക് 50 എന്നിങ്ങനെയാണു വില. മത്തൻ, ചേന ഇനങ്ങൾക്കു 35 രൂപ.
മത്സ്യത്തിനു മിക്കയിനങ്ങൾക്കും 180 രൂപ മുതൽ 200 രൂപവരെയാണു വില. മത്തി- 180, അയില- 160, മഞ്ഞക്കോര- 180, ഫിലോപ്പി 80 മുതൽ 140 വരെ, ചെമ്മീൻ 300, വാള 180, വറ്റ 200, ആവോലി 230.