ഭക്ഷണകാര്യത്തില്‍ പലര്‍ക്കും പല താല്പര്യങ്ങളായിരിക്കും. സസ്യാഹരം മാത്രം കഴിക്കുന്നവരും, മാംസാഹാരം കഴിക്കുന്നവരും, ഇവ രണ്ടും കഴിക്കുന്നവരുമുണ്ട്. വണ്ണം കുറയ്ക്കുവാനായി കഷ്ടപ്പെട്ട് ഭക്ഷണം ക്രമീകരിച്ച് കഴിക്കുന്നവരുണ്ട്. അത്തരക്കാര്‍ പലപ്പോഴും സസ്യാഹരത്തെ ആയിരിക്കും ആശ്രയിക്കുക. ഇത് ആരോഗ്യത്തെ മോശമായി ബാധിക്കില്ലെന്ന വിശ്വാസവും അവര്‍ക്കുണ്ട്.
എന്നാല്‍ സസ്യാഹാരം മാത്രം കഴിച്ച് പണി വാങ്ങിയിരിക്കുകയാണ് ഒരു യുവതി. ഷന്ന സാംസോനോവ എന്ന 39കാരി വര്‍ഷങ്ങളായി സസ്യാഹാരങ്ങള്‍ മാത്രമാണ് കഴിച്ചിരുന്നത്. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷന്ന തെക്കു കിഴക്കന്‍ ഏഷ്യയിലെ ഒരു പര്യടത്തിനിടെ ചികിത്സയിലിരിക്കെ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം.
യുവതിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ വര്‍ഷങ്ങളിലായി അസംസ്‌കൃത സസ്യാഹാരം മാത്രം കഴിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയില്‍ ഷന്നയെ ക്ഷീണിതയായി കാണപ്പെട്ടിരുന്നു. ചികിത്സ നേടാനായി സുഹൃത്തുക്കള്‍ യുവതിയെ വീട്ടിലേക്ക് അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഷന്ന തയാറായില്ലായിരുന്നു.
കോളറ മൂലമുള്ള അണുബാധ കാരണമാണ് മകള്‍ മരിച്ചതെന്ന് സാംസോനോവയുടെ അമ്മ പറഞ്ഞു. എന്നാല്‍ മരണ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഏഴ് വര്‍ഷമായി യുവതി വളരെ ലഘുവായ സസ്യാഹാരങ്ങള്‍ മാത്രമാണ് കഴിച്ചിരുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
തന്‍റെ ശരീരവും മനസും എല്ലാ ദിവസവും രൂപാന്തരപ്പെടുന്നത് താൻ കാണുന്നുവെന്ന് സാംസോനോവ തന്‍റെ നിയന്ത്രിത ഭക്ഷണക്രമം വിവരിക്കുമ്പോള്‍ പറഞ്ഞിരുന്നു. പുതിയ എന്നെ ഞാന്‍ സ്‌നേഹിക്കുന്നു, എന്നാല്‍ എന്‍റെ ശീലങ്ങളെ പിന്‍തുടരുതെന്നും യുവതി പറഞ്ഞു.
https://www.instagram.com/p/CsDNtIgJraa/?utm_source=ig_web_copy_link