ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും ? പൊള്ളുന്ന വെയിലിൽ കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് പൊള്ളുന്ന വിലക്കറ്റം

കോ​ട്ട​യം: പൊ​ള്ളു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​ൽ ജ​ന​ങ്ങ​ൾ ന​ട്ടം തി​രി​യു​ന്നു. പ​ച്ച​ക്ക​റി​ക്കു പു​റ​മേ മ​ത്സ്യം, മാം​സം എ​ന്നി​വ​യ്ക്കും ദി​നം​പ്ര​തി വി​ല വ​ർ​ധി​ക്കു​ക​യാ​ണ്. പ​ച്ച​ക്ക​റി​ക​ളി​ൽ സവാ​ള, ഉ​ള്ളി എ​ന്നി​വ​യ്ക്കു വി​ല കു​റ​ഞ്ഞു​വെ​ങ്കി​ലും മ​റ്റി​ന​ങ്ങ​ൾ​ക്കു വി​ല വ​ർ​ധ​ന​വാ​ണു​ള്ള​ത്.

സവാ​ള​യു​ടെ വി​ല 60ലേ​ക്കു താ​ഴ്ന്ന​താ​ണ് അല്പം ആ​ശ്വാ​സ​മാ​യി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സവാള വി​ല വീ​ണ്ടും താ​ഴു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മ​റ്റു പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ളു​ടെ വി​ല 40-ൽ ​കു​റ​യാ​തെ നി​ൽ​ക്കു​ക​യാ​ണ്. കാ​ര​റ്റ്- 60, ബീ​റ്റ്റൂ​ട്ട്- 40 മു​ത​ൽ 60 വ​രെ, നാ​ട​ൻ പ​യ​ർ-50, പാ​വ​യ്ക്ക- 60, കി​ഴ​ങ്ങ്-40 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല ഈ​ടാ​ക്കു​ന്ന​ത്. സീ​സ​ണ്‍ കാ​ലം ക​ഴി​ഞ്ഞെ​ങ്കി​ലും വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യി ത​ന്നെ തു​ട​രു​ക​യാ​ണ്.

മ​ത്സ്യം, മാം​സം എ​ന്നി​വയുടെ വി​ല​യി​ലും കു​തി​ച്ചു ക​യ​റ്റ​മാ​ണു​ള്ള​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ലേ​ക്കു സ​ജീ​വ​മാ​യി പോ​യി​ത്തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത​താ​ണ് മ​ത്സ്യ​ത്തി​നു വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​യ​ത്. എ​ല്ലാ ഇ​നം മ​ത്സ്യ​ങ്ങ​ളു​ടെ യും വി​ല ശ​രാ​ശ​രി 200ൽ ​എ​ത്തി നി​ൽക്കു​ന്നു.

കേ​ര​ള തീ​ര​ങ്ങ​ളി​ൽ മീ​ൻ കു​റ​ഞ്ഞ​തും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മീ​ൻ എ​ത്തു​ന്ന​തു​മാ​ണ് മ​റ്റൊ​രു കാ​ര​ണ​മാ​കു​ന്ന​ത്. മ​ത്തി​യു​ടെ വി​ല 190 ആ​കു​ന്പോ​ൾ അ​യ​ല-240, കേ​ര, ത​ള- 360, ഒ​ഴു​വ​ൽ- 240, വ​റ്റ- 450 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.

ക​ട​ൽ മീ​നി​നു പി​ന്നാ​ലെ കാ​യ​ൽ മീ​നി​നും ഡി​മാ​ന്‍ഡ് വ​ർ​ധി​ച്ച​തോ​ടെ ക​രി​മീ​നി​ന്‍റെ വി​ല 500ൽ ​എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മേ ഉ​ണ​ക്ക​മീ​നി​ന്‍റെ വി​ല​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​ജീ​വ​മാ​യി ക​ട​ലി​ൽ പോ​യി​ത്തു​ട​ങ്ങു​ന്ന​തോ​ടെ മ​ത്സ്യ​ത്തി​നു വി​ല കു​റ​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

ചൂ​ടു​കൂ​ടി​യ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തും കേ​ര​ള​ത്തി​ലെ ഉ​ൽ​പാ​ദ​നം ഫ​ല​പ്രാ​പ്തി​യി​ലെ​ത്താ​തി​രു​ന്ന​തു​മാ​ണ് ചി​ക്ക​നു വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​യ​ത്. ക്രി​സ്മ​സ് കാ​ല​ത്തേ​ക്കാ​ൾ 20 രൂ​പ വ​ർ​ധ​ന​വാ​ണ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ചി​ക്ക​നു​ണ്ടാ​യ​ത്.

ക​ല്യാ​ണ സീ​സ​ണാ​യ​തും ചി​ക്ക​ന്‍റെ വി​ല​വ​ർ​ധ​ന​വി​നെ ബാ​ധി​ച്ചി​ട്ടു​ണ്ട്. വി​ല​ക്ക​യ​റ്റം സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റി​നെ​ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടുണ്ട്.

Related posts

Leave a Comment