ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉദ്യോഗാർഥികൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന ഐസിഎഐ സിഎ പരീക്ഷ ജയിക്കേണ്ടതുണ്ട്.
ഇപ്പോഴിതാ വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തുന്ന സ്ത്രീയുടെ മകൻ പരീക്ഷയിൽ ജയിച്ച സന്തോഷം പങ്കിടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഈ വീഡിയോ ജൂൺ 14-ന് ആണ് എക്സിൽ പോസ്റ്റ് ചെയ്തത്. ഇതിനോടകം 4 ലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
വൈകാരിക നിമിഷം എന്നാണ് വീഡിയോയ്ക്ക് പലരും കമന്റിട്ടിരിക്കുന്നത്. ഈ വർഷം, 2024 മെയ് മാസത്തിൽ നടന്ന സിഎ ഫൗണ്ടേഷൻ, ഇൻ്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾക്കായി 4 ലക്ഷത്തിലധികം വിദ്യാർഥികൾ എൻറോൾ ചെയ്തു.
75 വർഷത്തെ ചരിത്രത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ (ICAI) ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് ഈ വർഷമാണ്.
Video | Watch vegetable vendor from Dombivali Thomre Maushi overcome with emotion, when she learnt her son Yogesh had cleared the Chartered Accountant (CA) exams. Clip posted by minister Ravindra Chavan. pic.twitter.com/GFab1wE23a
— MUMBAI NEWS (@Mumbaikhabar9) July 14, 2024