തൃശൂർ: ഈ വിഷുക്കാലത്തു വിലക്കയറ്റത്തിൽ കുറച്ചെങ്കിലും ആശ്വാസം നൽകുന്നതു പച്ചക്കറിവിപണിയാണ്. എല്ലാവർഷവും വിഷുവിനോടനുബന്ധിച്ചു പച്ചക്കറികൾക്കു വിലകൂടുക പതിവാണ്.
ഇത്തവണ പയർവർഗങ്ങൾക്കു കുറച്ചു വില കൂടിയതൊഴിച്ചാൽ മറ്റു പച്ചക്കറികൾ കഴിഞ്ഞ ആഴ്ചത്തെ വിലയിൽതന്നെ ഉറച്ചുനിൽക്കുന്നു.
നാടൻ പയർ 100, വെള്ളപ്പയർ 60, ബീൻസ് 60 എന്നിങ്ങനെയാണ് ഇന്നലത്തെ വില. കഴിഞ്ഞയാഴ്ച യഥാക്രമം 80, 50, 50 എന്നിങ്ങനെയായിരുന്നു.
വെണ്ടയ്ക്കയ്ക്കു പത്തുരൂപ കൂടിയിട്ടുണ്ട്. വിഷുവിന് ഏറ്റവും ആവശ്യക്കാരേറുന്ന കണിവെള്ളരിക്കു 30 രൂപ മുതൽ 40 വരെയാണ് വില. കഴിഞ്ഞ ആഴ്ചത്തേതിലും വില കൂടിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വിലക്കുറവാണെന്നു കച്ചവടക്കാർ പറയുന്നു.
കഴിഞ്ഞ ആഴ്ച കുതിച്ചുയർന്ന ചെറുനാരങ്ങയുടെ വില 200-ൽതന്നെ നിൽക്കുന്നു. കറിമാന്പഴത്തിനു120 രൂപ വിലയുണ്ട്. വിഷുവിനു മാന്പഴ പുളിശേരിക്കും കണിവയ്ക്കാനും ചന്ദ്രക്കാരൻ മാന്പഴത്തിന് ആവശ്യക്കാരേറെയാണ്.