നിത്യവഴുതന, വാളരി പയര്‍, തുവര, ചീര തുടങ്ങി എണ്ണമറ്റ നാടന്‍ പച്ചക്കറി ഇനങ്ങള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. കപ്പ, ഇഞ്ചി കൃഷിയിടങ്ങളില്‍ പാവല്‍, പയര്‍ എന്നിവയുടെ ഒട്ടനവധി ഇനങ്ങള്‍ മുമ്പു സുലഭമായി വിളവു നല്‍കിയിരുന്നു. തൊടിയിലെ രുചികരമായ ഇലയും പൂവും കായും കുരുവും കറിവെച്ചിരുന്ന തലമുറയ്ക്കുതന്നെ വംശനാശം സംഭവിച്ചിരിക്കുന്നു.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ തയാറാക്കിയ കണക്കുകള്‍ നോക്കൂ. കാല്‍നൂറ്റാണ്ട് മുമ്പ് കേരളീയര്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്ന പച്ചക്കറിയുടെ മൂന്നിരട്ടിയാണ് ഇപ്പോള്‍ വാങ്ങുന്നത്.
കേരളത്തിലെ 80 ശതമാനം വീടുകളിലും മാസം 500 മുതല്‍ 1500 രൂപ വരെ പച്ചക്കറി വാങ്ങാന്‍ ചെലവഴിക്കുന്നു. അടുക്കളയിലേക്കു വേണ്ട പച്ചക്കറി പൂര്‍ണമായി കൃഷി ചെയ്തുണ്ടാക്കുന്നവര്‍ 10 ശതമാനം മാത്രം. കേരളത്തിന്റെ ഇക്കാലത്തെ പച്ചക്കറി ഉപഭോഗം 20.35 ലക്ഷം ടണ്‍. 175 ഗ്രാം പച്ചക്കറികള്‍ പ്രതിദിനം കേരളീയര്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് മാനദണ്ഡപ്രകാരം ഒരാള്‍ക്ക് ഒരു ദിവസം 280 ഗ്രാം പച്ചക്കറിയാണ് ആവശ്യം. ഇതര സംസ്ഥാനങ്ങളില്‍ മാരക വിഷം തളിച്ചു വിളയിച്ച പച്ചക്കറി കൊള്ളവിലയ്ക്കു വാങ്ങി ഭക്ഷിക്കുന്ന കേരളീയര്‍ പഴമയിലേക്കും സ്വയം പര്യാപ്തതയിലേക്കും മടങ്ങിയേ തീരു.
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയും ഹരിത സ്കൂളുകളും സ്വാശ്രയസംഘ കൃഷിയും ടെറസിലെ കൃഷിയുമൊക്കെ കേരളത്തില്‍ വലിയ മുന്നേറ്റം കുറിച്ചിട്ടുണ്ടെങ്കിലും സ്വയംപര്യാപ്തതയിലെത്താന്‍ ഇനിയും ഏറെ അധ്വാനം വേണ്ടിയിരിക്കുന്നു. കേരളത്തില്‍ പാവല്‍, പടവലം, വെണ്ട, വഴുതന, കോവല്‍ തുടങ്ങിയ പച്ചക്കറികള്‍ 47,256 ഹെക്ടറി ലാണ് കൃഷി ചെയ്യുന്നത്.
2012-13ല്‍ 54,820 ഹെക്ടര്‍ സ്ഥല ത്തുനിന്ന് 9.1 ലക്ഷം ടണ്ണും 2013- 14ല്‍ 75,320 ഹെക്ടര്‍ സ്ഥല ത്തു നിന്ന് 11.90 ലക്ഷം ടണ്ണും പച്ചക്ക റിയാണ് ഉത്പാദി പ്പിച്ചിരുന്നത്. പച്ചക്കറിക്ക് അനുയോജ്യമായ തരിശുഭൂമിയിലും പച്ചക്കറി കൃഷി വന്‍തോതില്‍ നടത്തിയാല്‍ മാത്രമെ സ്വയം പര്യാപ്തത നേടാനാകൂ. പുരയിട കൃഷിയുടെ സാധ്യത ഉയര്‍ത്തുകയാണ് മറ്റൊ രു പോംവഴി. 60 ലക്ഷം കു ടുംബങ്ങളാണ് കേരള ത്തിലു ള്ളത്. ഇതില്‍ 20 ലക്ഷം കുടുംബങ്ങളെങ്കിലും വീട്ടു വളപ്പില്‍ പച്ചക്കറി കൃഷിക്ക് തയാറായാല്‍ ലക്ഷ്യത്തിലെത്താം.
ദിവസം ഓരോ കുടുംബവും ഒരു മണിക്കൂര്‍ കൃഷിക്കായി മാറ്റിവച്ചാല്‍ തീരാവുന്നതേയുള്ളു കേരളത്തിന്റെ പച്ചക്കറി ക്ഷാമം. വെള്ളായ ണി കാര്‍ഷിക കോളജിലെ പഠനഫലങ്ങള്‍ തെളിയി ക്കുന്നത് സംസ്ഥാനത്തിന്റെ പച്ചക്കറി ഉത്പാദന ക്ഷമത ഹെക്ടറിന് 6-10 ടണ്ണില്‍ നിന്ന് 20-30 ടണ്ണായി ഉയര്‍ത്താനാ കുമെന്നാണ്. കൂടുതല്‍ ഉത്പാദനക്ഷമതയുള്ള ഹൈബ്രിഡ് ഇനങ്ങളും ഹൈടെക് കൃഷിരീതിയും വന്നാല്‍ മാത്രമേ ഉത്പാദനം വര്‍ധിക്കൂ.
തക്കാളിയുടെ ഉത്പാദന ക്ഷമത ഇന്ത്യയില്‍ 9.6 ടണ്ണായിരിക്കു മ്പോള്‍ ലോക ശരാശരി 25 ടണ്ണും ജപ്പാന്, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയിടങ്ങളില്‍ 50-60 ടണ്ണുമാണ്. ഉള്ളിയുടെ ഉത്പാ ദനക്ഷമത ഇന്ത്യയില്‍ 8.5 ടണ്ണായിരിക്കു മ്പോള്‍ ലോക ശരാശരി 13.8 ടണ്ണാണ്. വികസിത രാജ്യങ്ങളിലേത് 30-45 ടണ്ണാണ്. പയര്‍ ഇനങ്ങളുടെ ഉത്പാദനം ഇരട്ടിയാക്കാനാവും.
ഉത്പാദിപ്പിക്കുന്ന പച്ചക്കറി വിറ്റഴിക്കാന്‍ വിപണിയും വിലസ്ഥിരതയുമില്ലെന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി. കൂലി, വെള്ളം, വൈദ്യുതി, ഗതാഗതം എന്നിവയിലെ ഭാരിച്ച ചെലവ് താങ്ങാനാവാത്തതാണ്. വിഭവങ്ങള്‍ സൂക്ഷിക്കാന്‍ പറ്റിയ ശീതീകരണികള്‍ ഇല്ലെന്നതും വിറ്റാല്‍ വില അപ്പപ്പോള്‍ കിട്ടുന്നില്ലെന്നതുമാണ് പ്രധാന പരിമിതി. കൃഷി വകുപ്പിന്റെ മാര്‍ക്കറ്റിംഗ് വിംഗ് നടത്തിയ ഒരു പഠനം കാണിക്കു ന്നത് പച്ചക്കറി വിലയുടെ 34 മുതല്‍ 60 ശതമാനം വരെ ഇടത്തട്ടുകാര്‍ കൈക്കലാക്കുന്നു എന്നതാണ്.
മണ്ണിന്റെയും വെള്ള ത്തിന്റെയും ഗുണഗണങ്ങള്‍ മനസിലാക്കി അനുയോജ്യമായ പച്ചക്കറിയിനങ്ങളും വിത്തുകളും കൃഷി സമ്പ്രദായങ്ങളും ആവിഷ്കരിക്കാന്‍ കഴിഞ്ഞാലേ കൂടു തല്‍ കൃഷിസ്ഥലം പച്ചക്കറി ക്കൃഷിക്ക് ഉറപ്പു വരുത്താന്‍ കഴിയൂ. പച്ചക്കറിക്കൃഷിക്കാവശ്യ മായ തോതിലും സമയത്തും വെള്ളം പാടത്തെത്തിക്കുന്നതിന് സൂക്ഷ്മ തലത്തിലുള്ള ജലപരി പാലന ആസൂത്രണം കൂടിയേ തീരൂ. പുരയിട കൃഷിയുടെ കാര്യ ത്തില്‍ ചെറുകിട ജലസേചന പരിപാടികളേ സാധ്യമാവൂ.
മറ്റു സംസ്ഥാനങ്ങളില്‍ നി ന്നും കൊണ്ടുവരുന്ന പച്ചക്കറി യുടെ വിലയ്ക്കാണ് കേരള ത്തിലെ പച്ചക്കറികളും വില്ക്കു ന്നതെങ്കിലും കര്‍ഷകര്‍ക്ക് അതി ന്റെ ഗുണം ലഭിക്കാറില്ല. പല കാരണങ്ങള്‍ പറഞ്ഞ് കച്ച വടക്കാരും ഇടനിലക്കാരുമാണ് ലാഭം കൊയ്യുന്നത്. പച്ചക്കറി കള്‍ക്ക് കേരളത്തില്‍ പലഭാഗ ത്തും പല വിലയാണ്. കച്ച വടക്കാര് തോന്നിയ വിലയ്ക്കാണ് പച്ചക്കറികള്‍ വില്‍പ്പന നടത്തു ന്നത്.
സീസണില്‍ പച്ചക്കറി ഉപ യോഗം കൂടുന്നതോടെ ലഭ്യത കുറവാണെന്ന് പ്രചരിപ്പിച്ച് ഇടനി ലക്കാര്‍ വിലവര്‍ധിപ്പിക്കും. ഈ വിലവര്‍ധനവും കര്‍ഷകര്‍ക്ക് ഗുണംചെയ്യാറില്ല. മറ്റു സംസ്ഥാന ങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്ക റികളില്‍ വിഷാംശത്തിന്റെ അളവു കൂടിയതും മലയാളികളിലെ ആരോഗ്യബോധം ഉണര്‍ന്നതും പച്ചക്കറിയുടെ വില വര്‍ധിച്ച തുമാണ് സംസ്ഥാനത്തെ പച്ച ക്കറി ഉത്പാദനം വര്‍ധിക്കാന്‍ സഹായിച്ചത്.
തരിശായിക്കിടന്ന സ്ഥലങ്ങളിലും അടുക്ക ളപ്പുറ ങ്ങളിലും ടെറസിലും വരെ പച്ചക്കറികള്‍ നടാന്‍ തുടങ്ങി. പച്ചക്കറി കൃഷി മലയാളിക്ക് ഒരു പാഷനും ഫാഷനും ആയി. ഇതു തുടര്‍ന്നു കൊണ്ടുപോയാല്‍ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ നമുക്കാവും.
റെജി ജോസഫ്