ഇനി അല്പം മാംസവും കഴിക്കാം; ഇടുപ്പെല്ലിന് ഒടിവുണ്ടാവുന്നവരിൽ അധികവും സസ്യാഹാരികൾ; പഠന റിപ്പോർട്ടിൽ പറ‍യുന്നത്

വെജിറ്റേറിയന്‍ ഭക്ഷണക്രമം പിന്തുടരുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഒന്ന് സൂക്ഷിച്ചോളൂ. സ്ഥിരമായി മാംസാഹരങ്ങള്‍ കഴിക്കുന്നവരെ അപേക്ഷിച്ച് വെജിറ്റേറിയന്‍സിന് ഇടുപ്പിന് ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്‍റെ ശരിയായ കാരണം അവ്യക്തമാണ്.

സ്തീകളും പുരുഷന്മാരും ഉള്‍പ്പെടെ 413,914 പേരെ ഉള്‍ക്കൊള്ളിച്ചാണ് ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തിയത്. സസ്യാഹാരികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാകാവുന്ന ചില അപകട സാധ്യതകളെ കുറിച്ചും പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

2006നും 2010നും ഇടയില്‍ റിക്രൂട്ട് ചെയ്യപ്പെട്ട പഠനത്തിലെ വ്യക്തികള്‍ അവരുടെ ഭക്ഷണക്രമത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും, ആഴ്ചയില്‍ അഞ്ചോ അതിലധികമോ തവണ മാംസം കഴിക്കുന്നവരെ പതിവായി മാംസം ഭക്ഷിക്കുന്ന  വിഭാഗമായും, ആഴ്ചയില്‍ അഞ്ച് ദിവസത്തില്‍ താഴെ മാംസം കഴിക്കുന്ന മറ്റൊരു വിഭാഗമായും, മാംസം കഴിക്കാതെ മത്സ്യം കഴിക്കുന്നവരെ മറ്റൊരു വിഭാഗമായും,  പാലുല്പന്നങ്ങള്‍ കഴിക്കുകയും മാംസമോ മത്സ്യമോ കഴിക്കാത്തവരെ മറ്റൊരു വിഭാഗമായും വേർതിരിച്ച് ഗ്രൂപ്പുകളാക്കിയാണ് പഠനം നടത്തിയത്. 

ഓരോ വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ ആശുപത്രി രേഖകളുമായി ബന്ധിപ്പിക്കുകയും 2021 വരെയുള്ള കാലയളവില്‍ ഇടുപ്പ് ഒടിവിന്‍റെ കേസുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. പഠനത്തില്‍ പങ്കെടുത്ത 413,914പേരില്‍ 3503 പേര്‍ക്ക് ഇടുപ്പിന് ഒടിവ് ഉണ്ടായിട്ടുണ്ട്. സസ്യാഹാരികളും സ്ഥിരമായി മാംസം കഴിക്കുന്നവരും തമ്മില്‍ അപകട സാധ്യതയില്‍ വ്യത്യാസമുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. 

The Vegetarian Diet: A Beginner's Guide and Meal Plan

ലിംഗഭേദമില്ലാതെ സ്ഥിരമായി മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് സസ്യാഹാരികള്‍ക്ക് അപകട സാധ്യത 50ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇടയ്ക്കിടെ മാംസാഹാരം കഴിക്കുന്നവര്‍ക്കും സമാനമായ സാധ്യതയുണ്ട്. സാധാരണയായി മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് മത്സ്യം മാത്രം കഴിക്കുന്ന വിഭാഗത്തിനും അപകട സാധ്യത ഉണ്ട്.

പഠനത്തിന് നേതൃത്വം നല്‍കിയ സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷന്‍ ഡോക്ടറല്‍ ജയിംസ് വെബ്‌സ്റ്റര്‍ പ്രായമായവരില്‍ ഇത്തരത്തിലുള്ള ഇടുപ്പ് ഒടിവ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ജീവിത നിലവാരത്തില്‍ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു.

മാംസാഹാരികളെക്കാള്‍ സസ്യാഹാരികള്‍ക്ക് ഇടുപ്പിന് ഒടിവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. സസ്യാഹാരം കഴിക്കുന്നത് വഴി കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുമെങ്കിലും ഇടുപ്പിന് ഒടിവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇവ കാരണമാകുന്നു.

പഠനം വിശകലനം ചെയ്യുമ്പോള്‍ ബിഎംഐ കുറയുന്നത് ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നെന്ന് സൂചിപ്പിക്കുന്നു. മാംസാഹാരികളെ അപേക്ഷിച്ച് 17 ശതമാനം പ്രോട്ടീന്‍ കുറവായിരിക്കും സസ്യാഹാരികള്‍ക്ക്.

പഠനത്തില്‍ നിന്ന് ലഭിക്കുന്ന പ്രധാനപ്പെട്ട സന്ദേശമെന്തെന്നാല്‍ ആരോഗ്യപരമായ ബിഎംഐ നിലനിര്‍ത്താന്‍ ശരിയായ അളവില്‍ പ്രൊട്ടീന്‍ ലഭിക്കുന്ന ഡയറ്റുകള്‍ എടുക്കേണ്ടതാണ്. അങ്ങനെ എങ്കില്‍ മാത്രമേ ശരിയായ രീതിയില്‍ പേശികള്‍ക്കും എല്ലിനും ആരോഗ്യം ഉണ്ടാകൂ.

ലീഡ്‌സ് സര്‍വകലാശാലയിലെ ന്യൂട്രീഷന്‍ എപ്പിഡിമിയോളജി ഗ്രൂപ്പിനെ നയിക്കുകയും ഗവേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കുകയും ചെയ്ത പ്രൊഫസര്‍ ജാനെറ്റ്, ഇടുപ്പ് ഒടിവ് ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണെന്നും ഭക്ഷണക്രമം ഇതിനെ സ്വാധീനിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. 

 

 

 

 

Related posts

Leave a Comment