യുവതലമുറ കൃഷിയെ മറന്ന് കോര്‍പ്പറേറ്റ് ജോലികള്‍ തേടി പോകുമ്പോള്‍ തനിക്ക് പൈതൃകമായി ലഭിച്ച കൃഷിയറിവും ആധുനിക കൃഷിരീതിയും സംയോജിപ്പിച്ച് ഹൈടെക് കൃഷിയില്‍ നൂറുമേനി വിജയം നേടി മാതൃകയാകുകയാണ് കരിമണ്ണൂര്‍ പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ മുത്ത് ലിസ ജോണ്‍. മലയാളിക്ക് അത്ര പരിചിതമല്ലാത്ത അക്വാപോണിക്സ് കൃഷി ഹൈടെക്കാക്കി പത്തുസെന്റ് സ്ഥലത്ത് ഒരേക്കര്‍ കൃഷിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ നേടുകയാണിവര്‍.
ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഈ യുവ കര്‍ഷക. ബംഗളൂരു ഓക്സ്ഫഡ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു പത്തുവര്‍ഷത്തോളം ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ മികച്ചശമ്പളത്തില്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി നോക്കി.ഇതിനിടെ ബംഗളൂരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറായ നോയല്‍ ജോണുമായുള്ള വിവാഹവും നടന്നു.
ജോലിയും കുടുംബജീവിതവുമായി കഴിഞ്ഞുവരുന്നതിനിടെ മൂന്നുവയസുകാരന് മകന് മാര്ട്ടിന് ബംഗളൂരുവിലെ കാലാവസ്ഥ യോജിക്കാതെ വന്നു. രോഗങ്ങള്‍ വിട്ടുമാറാതെ വന്നതോടെ ജോലി രാജിവച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം കുട്ടിയുമായി പള്ളിക്കാമുറിയിലുള്ള സ്വന്തം വീട്ടിലേക്കു പോന്നു. എന്നാല്‍ വീട്ടില്‍ വെറുതെയിരിക്കാന്‍ മുത്ത് ലിസ തയാറല്ലായിരുന്നു.
കഠിനാധ്വാനം ചെയ്യാനുള്ള മനസും കൃഷിയോടുള്ള ഒടുങ്ങാത്ത ആഗ്രഹവും ഒത്തു ചേര്‍ന്നതോടെ കൃഷിയില്‍ ഒരു കൈ പയറ്റാന്‍ തീരുമാനിച്ചു. ഇതിനു മാതാപിതാക്കളുടെ പിന്തുണ കൂടി ലഭിച്ചതോടെ പുതിയ കൃഷിരീതികളെ സംബന്ധിച്ചുള്ള അന്വേഷണമായിരുന്നു.
പഠനകാലയളവില്‍ കോളജിലെ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഒരിക്കല്‍ സിംഗപ്പൂരില്‍ നിന്നു മെത്തിയ വിദ്യാര്‍ഥിനികള്‍ അക്വപോണിക്സ് കൃഷിയെ സംബന്ധിച്ച് അവതരിപ്പിച്ച പ്രബന്ധം മനസില്‍ മായാതെ കിടന്നിരു ന്നു.
ഇതു പൊടിതട്ടിയെടുത്ത് ഈ കൃഷിരീതി ഒന്നു പരീക്ഷിക്കാനായിരുന്നു തീരുമാനം. അ ക്വാപോണിക്സ് കൃഷിരീതി സം ബന്ധിച്ച് ലഭ്യമാകാവുന്ന മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു. ഇന്റര്‍നെറ്റിനെയാണ് ഇതിന് കൂടുതല്‍ ആശ്രയിച്ചത്.
രാജ്യ ത്തെയും വിദേശ രാജ്യങ്ങളിലെയും കൃഷിരീതികള്‍ ഇതില്‍ നിന്നു മനസിലാക്കി. പിന്നീട് സ്വന്തം ആശയവും കൂട്ടിചേര്‍ത്ത് അതിസാന്ദ്രതാ രീതിയിലുള്ള മത്സ്യകൃഷിയും പച്ചക്കറികൃഷിയും സംയോജിപ്പിച്ചുള്ള അക്വാപോണിക്സ് കൃഷിക്ക് തുടക്കം കുറിച്ചു.
ഇതു കുറഞ്ഞ ചെലവില്‍ ഹൈടെക്കാക്കി നടത്താനായിരുന്നു തീരുമാനം. കൃഷിക്കാവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു ആദ്യ കടമ്പ. ഇതിനായി സ്വന്തം വീടിനോടുചേര്‍ന്നുള്ള പത്തു സെന്റു സ്ഥലം തന്നെ തെരഞ്ഞെടുത്തു. ഒരു സെന്റ് സ്ഥലത്ത് കുളം നിര്‍മിച്ച് മത്സ്യകൃഷിയും ശേഷിക്കുന്ന ഒമ്പതു സെന്റില്‍ പച്ചക്കറി കൃഷിയുമാണ് ലക്ഷ്യമിട്ടത്.
വിത്തുപാകുന്നതിന് വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് സ്ഥലം സജ്ജമാക്കിയത്. മണ്മറ നിര്‍മിച്ച ശേഷം ഇതിനുള്ളില്‍ കൃത്യമായ അളവില്‍ 13 ഗ്രോബെഡ്ഡുകള്‍ തയാറാക്കി. ഇതിനുമുകളില്‍ എച്ച്ഡിപിഇ(ഹൈഡെന്‍സിറ്റി പോളി എത്ലിന്‍ ഷീറ്റ്) വിരിച്ചശേഷം ചെറിയ വലിപ്പത്തിലുള്ള വെള്ളാരംകല്ല് മണല്‍(സിലിക്ക ക്വാര്‍ട്സ്) വിതറി.
നാട്ടില്‍ ഇവ സുലഭമല്ലാത്തതിനാല്‍ തമിഴ്നാട്ടിലെ ഈറോഡില്‍ നിന്നുമാണ് എത്തിച്ചത്. ഇതിനുമുകളിലാണ് പച്ചക്കറി വിത്തുകള്‍ പാകിയത്.ഏതു സമയത്തും മാര്‍ക്കറ്റില്‍ ആവശ്യക്കാരുള്ള തക്കാളി കൃഷിചെയ്യാനായിരുന്നു മുത്ത് ലിസയുടെ തീരുമാനം.ഇതിനായി ഓണ്‍ലൈന്‍ വഴി മുന്തിയയിനം ത്തും. ഇതുവഴി ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകും.
മീനിന്റെയും പച്ചക്കറിതൈയുടെയും വളര്‍ച്ചയ്ക്ക് ഈ പുന:ചംക്രമണം അത്യന്താപേക്ഷിതമാണ്. ഇതിനായി മീന്‍കുളത്തില്‍ ഏഴു മോട്ടോറുകളും സ്ഥാപിച്ചു.
ഒരു മോട്ടോറില്‍ നിന്നു രണ്ടുബെഡ്ഡിലേക്ക് വെള്ളം എത്തുന്ന രീതിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്. രണ്ടുമണിക്കൂര്‍ ഇടവിട്ട് ഓരോ ബെഡ്ഡിലേക്കും പകല്‍ സമയം കൃത്യമായ രീതിയില്‍ പമ്പിംഗ് നടക്കും.
ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് മോട്ടാറുകളുടെ പ്രവര്‍ത്തനം.ഇതിനായി മോട്ടോറുകളില്‍ ടൈമറും ഘടിപ്പിച്ചു.വൈദ്യുതി നിലച്ചാല്‍ മോട്ടോറുകളുടെ പ്രവര്‍ത്തനത്തിനായി ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്.12 ലക്ഷത്തോളം രൂപയാണ് കൃഷിക്ക് മൊത്തം ചെലവ്.
ഏതുപച്ചക്കറിയും ഇവിടെ കൃഷി ചെയ്യാനാകും.കുടുതല്‍ ഡിമാന്‍ഡുള്ളതിനാലാണ് തക്കാളി കൃഷി ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചത്. രണ്ടരമാസം കൊണ്ട് വിളവെടുപ്പിനു പാകമാകും.
വിഷരഹിതമായതിനാല്‍ ഗുണമേന്മയും സ്വാദും ഇവ യ്ക്ക് കൂടുതലാണ്. ഇതി നാല് തന്നെ മാര്‍ക്കറ്റില്‍ നിന്നു വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കിലോയ്ക്ക് 60 മുതല്‍ 80 വരെ ലഭിക്കുന്നുണ്ട്.ചെടിയില്‍ നിന്നു ഞെട്ടോടെ അടര്‍ത്തിയെടുത്ത് വൃത്തിയായി തുടച്ച് പ്രത്യേ കമായി പായ്ക്ക് ചെയ്താണ് തക്കാളി വിപണിയില്‍ എത്തിക്കുന്നത്.
കിലോയ്ക്ക് 100 രൂപയോളം വില ലഭിക്കുന്ന പാലക്ക് കാല് കിലോയുടെ കെട്ടുകളാക്കിയാണ് വില്നയ്ക്ക് തയാറാക്കുന്നത്.ഇവയെല്ലാം മാര്‍ക്കറ്റില്‍ നിന്നുള്ള ഓര്‍ഡര്‍ അനുസരിച്ചു നല്കാന് കഴിയാത്ത സാഹചര്യമാണെന്നും മുത്ത് ലിസ പറയുന്നു.
പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ അഡ്വ.വി.എസ്.ജോണ്‍-ലിസമ്മ ദമ്പതികളുടെ മകളാണ്.മുംബൈ ടാറ്റാക്യാപിറ്റലില് എന്‍ജിനിയറായ ജിത്ത് മരിയയാണ് സഹോദരി. ഫോണ്‍:- 04862 263 660.
ജെയ്സ് വി. കുര്യാക്കോസ്