കോട്ടയം: പച്ചക്കറിയുടെ വിലയും കുതിക്കുകയാണ്. മുരിങ്ങയുടെയും കാപ്സിക്കത്തിന്റെ വില സെഞ്ചുറി കടന്നു. ഒരാഴ്ച മുന്പുവരെ 20 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില 80ലെത്തി.
മുരങ്ങയ്ക്ക് കിലോ 100 രൂപയും കാപ്സിക്കത്തിനു 120 രൂപയുമാണു വില. വെണ്ടയ്ക്ക്, പയർ, ബീൻസ്, ഉരുളക്കിഴക്ക്, ഏത്തയ്ക്ക് എന്നിവയ്ക്കെല്ലാം 20 രൂപ മുതൽ 30 രൂപ വരെ വില വർധിച്ചു.
തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറിയുടെ വരവ്കുറഞ്ഞതും പെട്രോൾ-ഡീസൽ വിലവർധനവുമാണു പച്ചക്കറി വില കുതിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞു.
വഴിയോരങ്ങളിൽ വിലക്കുറച്ചു പച്ചക്കറി വിൽക്കുന്നവരും കച്ചവടം നിർത്തിയിരിക്കുകയാണ്. കാരറ്റിനും തക്കാളിക്കും 80 രൂപയാണ് ഇന്നത്തെ വില. വെണ്ടയ്ക്കയ്ക്കും പയറിനും ബീൻസിനും 60 രൂപയാണ്. സവോളയ്ക്ക് 40 രൂപയും ഉള്ളിക്ക് 60 രൂപയുമെത്തി.