തൃശൂർ: വൃശ്ചികമാസവും മണ്ഡലകാലവും തുടങ്ങിയതോടെ പച്ചക്കറിക്കു തീവില. മുരിങ്ങക്ക കിലോയ്ക്കു മുന്നൂറു രൂപയാണു വില. വീട്ടിൽ സാന്പാറോ അവിയലോ തയാറാക്കാൻ ഒരു മുരിങ്ങക്കോലു കിട്ടണമെങ്കിൽ മുപ്പതു രൂപയെങ്കിലും നൽകണം. ഹോട്ടലുകളിലെ സാന്പാറിൽനിന്നും അവിയലിൽനിന്നും മുരിങ്ങയ്ക്ക പുറത്തായിട്ട് നാളുകളേറെയായി.
നാടൻ ചേന്പാണ് മാർക്കറ്റിലെ മറ്റൊരു സൂപ്പർതാരം. സവാളയേക്കും ചേന്പിനും 80 രൂപയാണു വില. ചെറുചേന്പ് – 70, കാരറ്റ്, ക്വാളിഫ്ളവർ, പയർ -60, നേന്ത്രക്കായ, പാവയ്ക്ക, വഴുതിന- 50, അമര- 40, ബീൻസ്, കാബേജ്, ബീറ്റ്റൂട്ട്, കപ്പ- 30, വെണ്ട, പടവലം, ഇളവൻ, ചേന, കൊത്തമര- 20, മത്തൻ- 15 എന്നിങ്ങനെയാണു തൃശൂർ ശക്തൻ മാർക്കറ്റിലെ വിലവിവരം.
ഇറച്ചിക്കോഴിക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്. 125 രൂപയാണ് ഇന്നത്തെ വില. മൽസ്യ മാർക്കറ്റിൽ ചെറുമീനുകൾക്കു വില വർധനയില്ല. മത്തി, ഫിലോപ്പി തുടങ്ങിയവ 120- 150 രൂപയ്ക്കാണു വിൽക്കുന്നത്.