തൂക്കിയിട്ട വിലയല്ല അകത്ത്! ഉപഭോക്താക്കളെ കബളിപ്പിച്ചു കോട്ടയം പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്

vegitables1കോട്ടയം: പച്ചക്കറി വില കുറഞ്ഞെന്ന് ബോര്‍ഡ് തൂക്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. കോട്ടയം മാര്‍ക്കറ്റിലെ ചില പച്ചക്കറി കടകളിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. കടയ്ക്കു മുന്നിലെ ബോര്‍ഡില്‍ മിക്ക പച്ചക്കറിയുടെയും വില 20രൂപയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതു കണ്ടു ആകൃഷ്ടരായി ജനങ്ങള്‍ പച്ചക്കറി വാങ്ങാന്‍ എത്തുമ്പോഴാണ് തട്ടിപ്പിനിരയാകുന്നത്.

ഒരു കിലോഗ്രാം കൂര്‍ക്കയുടെ വില 20രൂപയെന്നാണ് കടയ്ക്കു മുന്നിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വാങ്ങാനെത്തുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത പൊടിക്കൂര്‍ക്കയാണ് 20 രൂപയ്ക്ക് നല്‍കുന്നത്. നല്ല കൂര്‍ക്കയ്ക്ക് 40 രൂപയാണ്. പയറിന്റെ വില ബോര്‍ഡില്‍ 20 രൂപയും വാങ്ങാനെത്തുമ്പോള്‍ 50 രൂപയുമാണ്. സവാളയുടെ വില 10രൂപയാണ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആവശ്യക്കാരേറെയായപ്പോള്‍ 10 എന്നത് വെട്ടി 15 എന്നാക്കി. നഗരത്തിലെ മാര്‍ക്കറ്റില്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലയ്ക്ക് പച്ചക്കറി വില്‍ക്കുന്ന ധാരാളം കടകളുണ്ട്. ചില കടകളില്‍ മാത്രമാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.

Related posts