ഇ​ഞ്ചി “കൈ​യ്ക്കു​ന്നു’, വി​ല കി​ലോ​യ്ക്ക് 200 വ​രെ! കാ​ര​റ്റി​നും ബീ​ന്‍​സി​നും മു​രി​ങ്ങ​യ്ക്കും വി​ല മേ​ലോ​ട്ട്; പച്ചക്കറിക്ക് തീ​വി​ല

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി​വി​പ​ണി​യി​ല്‍ ബീ​ന്‍​സി​നും കാ​ര​റ്റി​നും ഇ​ഞ്ചി​ക്കും തീ​വി​ല. ഒ​രു​മാ​സം മു​ന്‍​പു​വ​രെ 30 രൂ​പ​യു​ണ്ടാ​യി​രു​ന്ന ബീ​ന്‍​സി​ന് ഇ​പ്പോ​ള്‍ മൊ​ത്ത​വി​പ​ണി​യി​ല്‍ വി​ല 70 രൂ​പ​യാ​ണ്.

ഉ​ന്തു​വ​ണ്ടി​ക​ളി​ൽ നാ​ട​ൻ പ​യ​ർ 30 രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്പോ​ഴാ​ണ് ബീ​ൻ​സി​ന് ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ 90 രൂ​പ വ​രെ വാ​ങ്ങു​ന്ന​ത് . അ​തേ​സ​മ​യം കാ​ര​റ്റ് മൊ​ത്ത​വി​ല 55-ല്‍ ​നി​ന്ന് 65-ല്‍ ​എ​ത്തി. ഇ​ഞ്ചി​യാ​ണി​പ്പോ​ള്‍​പ​ച്ച​ക്ക​റി വി​പ​ണി​യി​ലെ താ​രം .

കി​ലോ​യ്ക്ക് ഹോ​ള്‍ സെ​യി​ലി​ല്‍ 145 രൂ​പ​യാ​ണ് വി​ല. ഇ​ത് ചി​ല്ല​റ വി​പ​ണി​യി​ല്‍ എ​ത്തു​മ്പോ​ള്‍ 200 വ​രെ​യാ​കു​മെ​ന്ന് മൊ​ത്ത വി​ല്‍​പ​ന​ക്കാ​ര്‍ ത​ന്നെ പ​റ​യു​ന്നു. മു​രി​ങ്ങാ​കാ​യ​ക്കും വി​ല മേ​ലോ​ട്ടു​ത​ന്നെ. 40-ല്‍ ​നി​ന്ന് 53-ല്‍ ​എ​ത്തി.

അ​തേ​സ​മ​യം പ​ച്ച​മു​ള​കി​ന് വി​ല 70-ല്‍ ​നി​ന്ന് 65-ല്‍ ​എ​ത്തി.​വെ​ണ്ട​ക്ക 22, കൊ​ത്ത​വ​ര 24, പ​ച്ച​ക്കാ​യ 30, പ​യ​ര്‍ 32 കാ​ബേ​ജ് 29 , കോ​വ​ക്ക 22 , മ​ത്ത​ന്‍ 13, ക​ക്കി​രി 14 ചേ​ന 28 , ചെ​റി​യ ഉ​ള്ളി 45, കോ​ളി​ഫ്‌​ള​വ​ര്‍ 35, എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ഴി​ക്കോ​ട് പാ​ള​യം സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ലെ മൊ​ത്ത വ്യാ​പാ​ര വി​ല. എ​ന്നാ​ല്‍ ചി​ല്ല​റി വി​പ​ണി​യി​ല്‍ 10 മു​ത​ല്‍ 20 രൂ​പ വ​രെ​മാ​റ്റ​മു​ണ്ട്. നീ​ളം കൂ​ടി​യ പ​യ​ര്‍ 30 മു​ത​ല്‍ 35 രൂ​പ വ​രെ യാ​ണ് വി​ല്‍​ക്കു​ന്ന​ത്.

മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ക​ല്‍​സ​മ​യ​ത്തെ ശ​ക്ത​മാ​യ​ചൂ​ട് പ​ച്ച​ക്ക​റി ക​ച്ച​വ​ട​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ത​ക്കാ​ളി, വെ​ണ്ട​യ്ക്ക, മ​ല്ലി​ച്ച​പ്പ്, ബീ​ന്‍​സ് തു​ട​ങ്ങി​യ​വ​യൊ​ക്ക എ​ളു​പ്പം കേ​ടാ​യി​പോ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ജി​ല്ല​യി​ലേ​ക്ക് പ​ച്ച​ക്ക​റി എ​ത്തി​ക്കു​ന്ന​ത്. അ​വി​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​താ​ണ് വി​ല​വ​ര്‍​ധ​ന​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

Related posts