വെഞ്ഞാറമൂട്: പച്ചക്കറിക്കടയിലെ പച്ചക്കറിയിൽ തെരുവ് നായ്ക്കൾ കിടന്ന സംഭവത്തിൽ കച്ചവടക്കാരന് പിഴ.
നെല്ലനാട് പഞ്ചായത്തിലെ പൊതുചന്തയിലെ പച്ചക്കറി മൊത്തവ്യാപാര കേന്ദ്രത്തിലാണ് സംഭവം പച്ചക്കറിയിൽ തെരുവ് നായ്ക്കൾ കിടക്കുന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പും സെക്രട്ടറി അഷറഫും സ്ഥലം സന്ദർശിച്ചു.
ഉടമയിൽനിന്ന് 10000 രൂപ പിഴ ഈടാക്കുകയും പച്ചക്കറി പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.