പ്ലാസ്റ്റിക്കിന് പകരം പുല്ലു കൊണ്ട് സ്ട്രോയുണ്ടാക്കി പരിസ്ഥിതി സൗഹാർദ്ദത്തിന് വിയറ്റ്നാം. സ്ട്രോ നിർമാണ കമ്പനിയായ ഓംഗ് ഹട്ട് കോയുടെ ഉടമയായ ട്രാൻ മിൻ ടിൻ ആണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്ലാസ്റ്റിക്കിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നുമാണ് അദ്ദേഹത്തിന്റെ മനസിൽ ഈ പദ്ധതി ഉരുത്തിരിഞ്ഞത്. തെക്ക് പടിഞ്ഞാറൻ വിയറ്റ്നാമിലെ മെക്കോംഗ് ഡെൽറ്റയിൽ കാണപ്പെടുന്ന പുല്ലാണ് ഈ സ്ട്രോ ഉപയോഗിക്കുവാൻ തെരഞ്ഞെടുത്തത്.
ഉണങ്ങിയും പച്ചയായും ഈ പുല്ലുകൾ വിപണിയിൽ എത്തിക്കുന്ന ഈ പുല്ലുകളുടെ നീളം 20 സെന്റീമീറ്ററാണ്. എയർടൈറ്റ് ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഏകദേശം രണ്ടാഴ്ച്ചയോളം ഈ പുല്ല് ഉപയോഗിക്കാം.
ഉപ്പ് വെള്ളത്തിൽ ഇട്ട് സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ കാലം ഈ പുല്ല് സംരക്ഷിക്കുവാൻ സാധിക്കും.