തെറ്റുകണ്ടാൽ വാട്സാപ്പിലറിയിക്കൂ, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും…  ചട്ടം ലംഘിച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡ് വ​ച്ചാ​ൽ പി​ടി​വീ​ഴും; പരിശോധന ക​ർ​ശ​ന​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്



തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന ച​ട്ടം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ഭ​ര​ണ​ഘ​ട​നാ അ​ധി​കാ​രി​ക​ൾ, വി​വി​ധ ക​മ്മി​ഷ​നു​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ൾ വ​യ്ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ച​ട്ട​പ്ര​കാ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന് വി​രു​ദ്ധ​മാ​യി ബോ​ർ​ഡു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ വ​യ്ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തേ​തു​ട​ർ​ന്നാ​ണു ന​ട​പ​ടി മു​ന്ന​റി​യി​പ്പ്.

വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ 9946100100 എ​ന്ന വാ​ട്സാ​പ്പ് ന​ന്പ​റി​ൽ പ​രാ​തി അ​റി​യി​ക്കാം.

Related posts

Leave a Comment