ചാലക്കുടി: മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ബൈക്കിൾ അതിരപ്പിള്ളിയിലേക്ക് പോകുകയായിരുന്ന യുവാക്കളെ ലൈസൻസില്ലാതെ ബൈക്ക് ഓടിച്ചതിനു പിടികൂടി.
10,500 രൂപ വീതം പിഴ ഈടാക്കി. ചൗക്ക സ്വദേശി എഡിസൻ ഫ്രാൻസിസ്, മാള സ്വദേശി ജുവിൻ ജോസഫ്, ചാലക്കുടി സ്വദേശി ദീപക് ജോസഫ് എന്നിവരെയാണ് പിടികൂടിയത്.
ബൈക്കുകൾ മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. കൈകാണിച്ചിട്ടും നിർത്താതെ ബൈക്ക് ഓടിച്ചുപോയ കൊരട്ടി സ്വദേശി വിബിൻ വർഗീസ് എന്ന വിദ്യാർഥിയെ സ്മാർട്ട് സിസ്റ്റം അനുസരിച്ച് പിടികൂടി.
വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിൽ എത്തിയാണ് പിടികൂടിയത്. 10,000 രൂപ ഫൈൻ ഈടാക്കി. ഒരു ദിവസം ഐഡിപിആറിൽ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്.