ഇനി രണ്ടു ദിവസം കൂടി ! ജിപിഎസില്ലാത്ത ടാക്സികള്‍ക്ക് ഇനി ഫിറ്റ്നസ് നല്‍കില്ല; ജൂണ്‍ ഒന്നു മുതല്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഗ്ലോ​ബ​ല്‍ പൊ​സി​ഷ​നിം​ഗ് സി​സ്റ്റം (ജി​പി​എ​സ്) ഘ​ടി​പ്പി​ക്കാ​ത്ത ടാ​ക്‌​സി​ക​ള്‍​ക്ക് ഫി​റ്റ്‌​ന​സ് ന​ല്‍​കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലു​റ​ച്ച് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ നി​യ​മം ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ജി​പി​എ​സ് ഘ​ടി​പ്പി​ക്കാ​തെ ര​ണ്ടു ദി​വ​സം കൂ​ടി മാ​ത്ര​മേ ടാ​ക്‌​സി​ക​ള്‍​ക്ക് നി​ര​ത്തി​ലി​റ​ങ്ങാ​നാ​വൂ. വ​ര്‍​ധി​ച്ച ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യ​വും ഭാ​രി​ച്ച നി​കു​തി​യും ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വീ​സു​ക​ളും കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന ടാ​ക്‌​സി​ക്കാ​ര്‍​ക്ക് ജി​പി​എ​സ് ഇ​ര​ട്ടി പ്ര​ഹ​ര​മാ​ണ് ഏ​ല്‍​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

അ​ര​ല​ക്ഷം രൂ​പ പോ​ലും വി​പ​ണി​വി​ല​യി​ല്ലാ​ത്ത കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കാ​റു​ക​ള്‍​ക്കും ജീ​പ്പു​ക​ള്‍​ക്കും വ​രെ പ​തി​നാ​യി​രം രൂ​പ​യി​ല​ധി​കം വി​ല​യു​ള്ള ജി​പി​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ജി​പി​എ​സ് ന​ട​പ്പാ​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ളി​ല്‍ പു​തി​യ​വ​യെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ടാ​ക്‌​സി​ക​ളെ ന​ട​പ​ടി​യി​ല്‍ നി​ന്ന് ഒ​ഴി​ച്ചു​നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് ടാ​ക്‌​സി മേ​ഖ​ല​യി​ലെ യൂ​ണി​യ​നു​ക​ളു​ടെ ആ​വ​ശ്യം.

ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് ിവേ​ദ​നം സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന് നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് എ​ല്ലാ പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ലും വെ​ഹി​ക്കി​ള്‍ ലൊ​ക്കേ​ഷ​ന്‍് ട്രാ​ക്കിം​ഗ് യൂ​ണി​റ്റു​ക​ള്‍ വ​ഴി ജി​പി​എ​സ് സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

ഇ​തു​വ​ഴി വേ​ഗ​ത, റൂ​ട്ട്, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ എ​ന്നി​വ എ​ളു​പ്പം ക​ണ്ടെ​ത്താ​നാ​വും. മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​ന്‍റെ ആ​സ്ഥാ​ന​ത്തെ കേ​ന്ദ്രീ​കൃ​ത ക​ണ്ട്രോ​ള്‍ റൂ​മും ജി​ല്ലാ​ത​ല മി​നി ക​ണ്ട്രോ​ള്‍ റൂ​മു​ക​ളും വ​ഴി വാ​ഹ​ന​ങ്ങ​ളെ 24 മ​ണി​ക്കൂ​റും നി​രീ​ക്ഷി​ക്കാ​നാ​വും. ബ​സു​ക​ളും ലോ​റി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കും ജൂ​ണ്‍ മു​ത​ല്‍ ജി​പി​എ​സ് സം​വി​ധാ​നം നി​ര്‍​ബ​ന്ധ​മാ​ക്കാ​നാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

ഇ​ള​വു​ക​ള്‍ സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല: മ​ന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: ജി​പി​എ​സ് ഘ​ടി​പ്പി​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ളി​ല്‍ പു​തി​യ​വ​യെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ടാ​ക്‌​സി​ക​ളെ ഒ​ഴി​ച്ചു​നി​ര്‍​ത്ത​ണ​മെ​ന്ന​തി​നെ കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. നി​യ​മം ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ത​ന്നെ ന​ട​പ്പാ​ക്കും. മ​റ്റു​ള്ള കാ​ര്യ​ങ്ങ​ളൊ​ക്കെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ടാ​ക്‌​സി​ക​ളെ ന​ട​പ​ടി​യി​ല്‍ നി​ന്ന് ഒ​ഴി​ച്ചു​നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് ടാ​ക്‌​സി മേ​ഖ​ല​യി​ലെ യൂ​ണി​യ​നു​ക​ളു​ടെ ആ​വ​ശ്യം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​രീ​ക്ഷി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​മ്പാ​ണ് ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളി​ല്‍ ജിപിഎ​സ് വേ​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധം പി​ടി​ക്കു​ന്ന​തെ​ന്ന് ടാ​ക്‌​സി ഉ​ട​മ​ക​ള്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

Related posts