സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പട്ടണത്തിലെ സിഗ്നലില്‍ വെച്ചാണ് അപകടം ഉണ്ടായത്.
സ്പീക്കര്‍ സഞ്ചരിച്ച കാര്‍ എതിര്‍ദിശയില്‍ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു.
സ്പീക്കറുടെ വാഹനം തലശേരിയില്‍ നിന്നും കല്ലിക്കണ്ടി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാര്‍ സ്പീക്കറുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്.
ഈ സമയത്ത് പാനൂര്‍ പട്ടണത്തിലെ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. സ്പീക്കറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്. കാറിന് ചെറിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സ്പീക്കറുടെ വിവാദ പ്രസംഗവും തുടര്‍ന്നുള്ള യുവമോര്‍ച്ച-പി. ജയരാജന് വെല്ലുവിളി പ്രസംഗങ്ങളും ചര്‍ച്ചയായ സാഹചര്യത്തില്‍ പാനൂരിലുണ്ടായ അപകടം പോലീസുകാരെയും ആശങ്കയിലാഴ്ത്തി.
സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.