അന്പലപ്പുഴ: സ്വന്തമായി വിളയിച്ച പച്ചക്കറികൾ സമൂഹ അടുക്കളയിലേക്ക് കൈമാറി ജനപ്രതിനിധി. അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദാണ് താൻ വിളയിച്ച പച്ചക്കറികൾ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന് കൈമാറിയത്.
പരിമിതമായ സ്ഥലമുള്ളതിനാൽ മട്ടുപ്പാവിലാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. സാധാരണ ഈ ജൈവ പച്ചക്കറികൾ വീട്ടിലെ ആവശ്യങ്ങൾക്കു തന്നെയാണ് ഉപയോഗിക്കുന്നത്.
ഇപ്പോൾ വിളഞ്ഞ പച്ചക്കറിയെല്ലാം ദുരിതമനുഭവിക്കുന്ന ജനത്തിന് നൽകാനായാണ് സമൂഹ അടുക്കളയിലേക്ക് കൈമാറിയത്. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ പച്ചക്കറികൾ ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളായ എം. ഷീജ, സലീന എന്നിവരും പങ്കെടുത്തു.