തലയോലപ്പറന്പ്: വെള്ളൂരുകാരൻ ചെറുക്കൻ താലികെട്ടിയത് ചൈനക്കാരി പെണ്ണിനെ. വെള്ളൂർ കാരിക്കോട് അഞ്ജലിയിൽ സുകുമാരൻ നായർ-ശകുന്തള ദന്പതികളുടെ മകൻ എ.എസ്. ഹരികൃഷ്ണനാണ് ചൈനയിലെ ഗ്വാംഡോഗ് പ്രവിശ്യയിലെ ചെങ് സ്കി ചാങ്ങിന്റെയും, മെയ്ഫെങ്ങ് താങ്ങിന്റെയും മകൾ ഗ്വയ്സെൻചാങ്ങിനെ കല്ല്യാണം കഴിച്ചത്.
ഇന്നലെ കൊച്ചിയിലാണ് വിവാഹം നടന്നത്. വിവാഹത്തിൽ പങ്കെടുക്കുന്നതിന് ചൈനയിൽ നിന്ന് പതിനാലംഗസംഘവും എത്തിയിരുന്നു. ജർമ്മനിയിൽ ജോലിചെയ്യുന്ന ഇരുവരും അവിടെവെച്ചാണ് പരിചയപ്പെടുന്നതും. തുടർന്ന് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. ഇരുവരും ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് ഉള്ളവരാണ്.