മങ്കൊമ്പ്: വെളിയനാട് പഞ്ചായത്ത എട്ടാം വാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് എൻഡിഎയ്ക്ക്. എൻഡിഎ സ്ഥാനാർഥി സുഭാഷ് പറമ്പിശേരി ഒരു വോട്ടിനാണ് എൽഡിഎഫിലെ സിപിഎം സ്ഥാനാർഥി ഗീതമ്മ സുനിലിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞതവണ 285 വോട്ടുകൾ നേടിയ കോൺഗ്രസ് ഇക്കുറി 97 വോട്ടിൽ പോരാട്ടമവസാനിപ്പിച്ചു. പി.ടി. സുരേഷായിരുന്നു കോൺഗ്രസിനുവേണ്ടി മൽസരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 129 വോട്ടുകൾ മാത്രമുണ്ടായിരുന്ന ബിജെപിയാണ് ഇത്തവണ വിജയിച്ചത്.
അതേസമയം തെരഞ്ഞെടുപ്പിൽ സിപിഎം വിമതയായി മൽസരിച്ച എം.ആർ. രഞ്ജിത് 179 വോട്ടുകൾ നേടി കരുത്തുകാട്ടി. എൽഡിഎഫ് വോട്ടുകൾ കഴിഞ്ഞ തവണത്തെക്കാൾ വർധിച്ചെങ്കിലും വോട്ടു ചോർച്ചയുണ്ടായത് കോൺഗ്രസ് പാളയത്തിൽ നിന്നാണെന്നു വ്യ ക്തം.
വരവറിയിക്കാമെന്നു കരുതി മൽസരരംഗത്തുണ്ടായിരുന്ന എഎപിക്കാകട്ടെ ആറുവോട്ടുകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 13 വാർഡുകളുള്ള പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിലെ വിജയത്തോടെ ബിജെപിയും സാന്നിധ്യമറിയിച്ചു. എൽഡിഎഫ്-എട്ട്, യുഡുഫ്-നാല് എന്നിങ്ങനെയാണ് മറ്റു കക്ഷിനില.