കൊല്ലങ്കോട്: കോവിലകം മൊക്ക് – ആലന്പള്ളം റോഡ് തകർന്ന ഗർത്തത്തിൽ മഴവെള്ളം കുളം പോലെ കെട്ടി നിൽക്കുന്നത് ഇതുവഴി യാത്ര അതീവ ദുഷ്കരമായിരിക്കുകയാണ്. ഇന്നലെ പുലർച്ചെ ചെയ്ത ശക്തമായ മഴ കാരണം വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. റോഡരുകിൽ അഴുക്കു ചാലുകൾ ഇല്ലാത്തതും വെള്ളം ഒഴുകിപ്പോവാൻ കഴിയാതായിരിക്കുകയാണ്.
ഇന്നലെ ഇതുവഴി സഞ്ചരിച്ച മൂന്നു ഇരുചക്ര വാഹനങ്ങൾ ഗർത്തത്തിൽ മറിഞ്ഞ് വസ്ത്രങ്ങൾ അലങ്കോലപ്പെട്ടു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിലെത്തിയ ദന്പതിമാരും ഗർത്തത്തിൽ വീണിരുന്നു. കാൽനട യാത്രക്കാത്രക്കാരും മറ്റു പോംവഴികളില്ലാതെ ചളി വെള്ളത്തിലൂടെയാണ് സഞ്ചരിക്കേണ്ടതായി വന്നത്.
ഈ സ്ഥലത്തു സുരക്ഷിതമായ രീതിയിൽ കോണ്ക്രീറ്റ് ചെയ്ത് സഞ്ചാര സൗകര്യം ഏർപ്പെടുത്തണമെന്ന വാഹനയാത്രക്കാരുടേയും സി പവാസികളുടേയം വർഷങ്ങളായുള്ള ആവശ്യം ബന്ധപ്പെട്ട കൊല്ലങ്കോട് പഞ്ചായത്ത് അധികൃതർ അവഗണിച്ചു വരുന്നതിൽ പ്രതിഷേധം ശക്തമാണ് .
വട്ടേക്കാട്, പെരുങ്ങോട്ടുകാവ്, പനങ്ങാട്ടിരി പയലുർ ,കരിങ്കുളം കാച്ചാം കുറുശ്ശി എന്നിവിടങ്ങളിൽ നിന്നു മുള്ള വാഹനയാത്രക്കാർ കൊല്ലങ്കോട് ടൗണിലെ ഗതാഗത കുരുക്കിലക പ്പടുന്നത് ഒഴിവാക്കാൻ കോവിലകം മൊക്ക് -ആലന്പള്ളം റോഡിനെയാണ് ആശ്രയിക്കുന്നത്.
അടിയന്തര വികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി ചെന്ന ആംബു ലൽസും യന്ത്രതകരാറു പറ്റി ദീർഘനേരം വഴിയലകപ്പെട്ട സംഭവം നടന്നിരുന്നു.