ആന്പല്ലൂർ : ദേശീയപാത സിഗ്നലിന് സമീപമുള്ള രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. വരന്തരപ്പിള്ളി റോഡ് ദേശീയപാതയിലേക്ക് ചേരുന്ന റോഡിലെ വെള്ളക്കെട്ടാണ് വാഹനയാത്രികരെയും കാൽനടക്കാരെയും ദുരിതത്തിലാഴ്ത്തുന്നത്. കാനകളുടെ നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.
സിഗ്നലിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനോട് ചേർന്നുള്ള സർവീസ് റോഡിലാണ് വെള്ളക്കെട്ട്. ഓട്ടോറക്ഷ സ്റ്റാന്റിലും പരിസരങ്ങളിലും വെള്ളം കയറിയ നിലയിലാണ്. ഏറെ ജനതിരക്കുള്ള ആന്പല്ലൂരിൽ വെള്ളക്കെട്ട് മൂലം യാത്രകാർക്ക് നടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്. മഴക്കാലമായാൽ പൊട്ടിപൊളിഞ്ഞ് കിടക്കുന്ന കാനയിലൂടെ വെള്ളം പോകാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.
ടോൾ കന്പനി കാനകളുടെ നിർമ്മാണം പൂർത്തീകരിക്കാത്തതുമൂലം ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. എത്രയും വേഗം ടോൾ കന്പനി അധികൃതർ ഇടപ്പെട്ട് കാനകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.