അതിരന്പുഴ: ഏറ്റുമാനൂർ – അതിരന്പുഴ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിൽ.
അതിരന്പുഴ പള്ളി ജംഗ്ഷനു സമീപം ഉപ്പുപുരയ്ക്കൽ താഴെയും യൂണിവേഴ്സിറ്റി ജംഗ്ഷനു സമീപവുമാണ് മഴ പെയ്താൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇതോടെ ഇരുചക്രവാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടാണ്. വെള്ളം ഒഴുകിപ്പോകാൻ ഇവിടെ ഓടയോ മറ്റ് മാർഗങ്ങളോ ഇല്ലാത്തതാണ് വെള്ളക്കട്ട് ഉണ്ടാകാൻ കാരണം.
വെള്ളം കെട്ടിനിൽക്കുന്നതോടെ റോഡിനും നാശമുണ്ടായിട്ടുണ്ട്. വലിയ വാഹനങ്ങൾ സഞ്ചരിക്കുന്പോൾ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെയും കാൽനടയാത്രക്കാരുടെയും ദേഹത്ത് ചെളി വെള്ളം തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ടിന് പരിഹാരം കാണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.