കൊച്ചി: നഗരത്തിൽ വെള്ളക്കെട്ട് നീക്കുന്നതിന് യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നു സർക്കാരിനോടും കോർപ്പറേഷനോടും ഹൈക്കോടതി അവശ്യപ്പെട്ടു.
പ്രശ്നം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കർമ സമിതി രൂപീകരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. നഗരവാസികൾക്ക് ഭാവിയിൽ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ നടപടി വേണമെന്നും കോടതി നിർദേശിച്ചു.
പേരണ്ടൂർ കനാലിന്റെ നവീകരണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ നിർദ്ദേശം. ഹർജി നവംബർ 18ന് വീണ്ടും പരിഗണിക്കും.