പുതുക്കാട്: ദേശീയപാതയിലെ ഡ്രൈനേജുകളുടെ അപര്യാപ്തത പരിഹരിച്ചു വെള്ളക്കെട്ടിനു പരിഹാരം കാണാൻ ദേശീയപാത അഥോറിറ്റിക്കും ടോൾ കന്പനിക്കും മുഖ്യമന്ത്രിയുടെ നിർദേശം.
ദേശീയപാതയിലെ പ്രധാന സെന്ററുകൾ വെള്ളക്കെട്ടിലാണെന്നു കഴിഞ്ഞവെ ള്ളിയാഴ്ച രാഷ്ട്രദീപി ക യിൽ വന്ന വാർത്തയെ തുടർന്നു പുതുക്കാട് വികസന സമിതി പ്രവർത്തകൻ തോമസ് ഐനിക്കൽ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണു നിർദേശം. പ്രശ്നത്തിൽ അടിയന്തരമായി നടപടിയെടുത്ത് പരാതിക്കാരനു മറുപടി നൽകാൻ മുഖ്യമന്ത്രി ജില്ലാകളക്ടർക്കു നിർദേശം നൽകി.