‘ചെറായി: പള്ളിപ്പുറം പഞ്ചയാത്ത് 19-ാം വാർഡിൽ ജനതാ ബീച്ച് റോഡിൽ വെള്ളക്കെട്ട് പരിഹരിക്കാതത്തതിൽ പ്രതിഷേധിച്ച് സ്ഥലവാസികൾ വെള്ളക്കെട്ടിൽ കസേരയിട്ട് കുത്തിരുന്നു പ്രതിഷേധിച്ചു. റോഡ് പുനർനിർമിക്കാത്തതും വെള്ളം ഒഴുകിപ്പോകാൻ കാന നിർമിക്കാത്തതുമാണ് പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്.
മഴവെള്ളം ഒഴുകിപോകാൻ മാർഗമില്ലാതെ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടാൻ തുടങ്ങിയിട്ട് നളേറെയായെന്ന് സ്ഥലവാസികൾ പറയുന്നു. നിരവധി സ്കൂൾ വിദ്യാർഥികളും മറ്റു യാത്രക്കാരും വാഹനങ്ങളും നിരന്തരം ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. ഇവർക്കെല്ലാം ഇതിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്.