കൊച്ചി: അഞ്ചുനാൾ ജില്ലയെ പ്രളയക്കെടുതിയിൽ വിറപ്പിച്ച പെരുമഴ അല്പമൊന്നു ശമിച്ചെങ്കിലും പെരിയാറിന്റെ കലി അടങ്ങിയിട്ടില്ല. രൗദ്രഭൗവത്തിൽ പെരിയാർ ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. ചെറുതോണി അണക്കെട്ടിൽ നിന്നു വെള്ളം തുറന്നുവിടുന്നത് അലപമൊന്നു കുറച്ചതിന്റെ ഫലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ കണ്ടു തുടങ്ങിയെങ്കിലും ആലുവ ഉൾപ്പെട്ട പെരിയാർ അവസാനിക്കുന്ന ഭാഗങ്ങളിലൊക്കെ ജലനിരപ്പ് ഉയർന്നുതന്നെയാണ്.
ബുധനാഴ്ച്ചയും ഇന്നലെയുമായി നാലടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ആലുവ കഴിഞ്ഞ് വെള്ളം നഗരപ്രദേശങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുന്നു. ദേശീയപാതയിൽ കൂടുതൽ ഭാഗങ്ങളിൽ വെള്ളം കയറി. പതിനായിരത്തിലധികം വീടുകൾ വെള്ളത്തിലാണ്. വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലുമൊക്കെ വെള്ളം കയറി. വീടുകളിലും ഫ്ളാറ്റുകളിലുമായി പതിനായിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടുകിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷപ്രവർത്തകർ.
നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കുടുതൽ ടീമികളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇപ്പോഴുള്ളതിനും കൂടുതൽ കരസേന പ്രളബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 24 മണിക്കൂറും ഹെലികോപ്റ്ററിൽ നേവിയും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിലാണ്. ദേശീയ ദുരിന്തനിവാരണ സേനയും പ്രദേശവാസികളുമൊക്കെ രക്ഷാമുഖത്തുണ്ട്. ഇന്നു പൂലർച്ചയോടെ വൈപ്പിൻ, മുനന്പം, ചെല്ലാനം ഭാഗങ്ങളിൽ നിന്നു മത്സ്യബന്ധന ബോട്ടുകളും രക്ഷാപ്രവർത്തനങ്ങൾക്കായി പ്രളയബാധിത മേഖലകളിൽ എത്തിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടു കിടന്ന ആളുകളെ രക്ഷപെടുത്തുന്ന തുടരുന്നതിനാൽ ക്യാന്പുകളിലേക്കുള്ള ദുരിതബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ആയിരക്കണക്കിനാളുകളാണ് ഇപ്പോൾ ക്യാന്പുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വെള്ളം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ മുൻകരുതൽ എന്നവണ്ണം ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം നൽകി കഴിഞ്ഞു. അൻപതോളം ദുരിതാശ്വാസ ക്യാന്പുകൾ ഇന്നലെ മാത്രം തുറന്നു.
253 ക്യാന്പുകളിലായി 41,857 ദുരിത ബാധിതർ ക്യാന്പുകളിൽ അഭയം തേടി. ദുരിതാശ്വാസ ക്യാന്പുകളിൽ പോലും വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. പ്രളയം ഏറെ ബാധിച്ച ആലുവ അഞ്ചു ദിവസമായി വെള്ളത്തിനടിയിലാണ്. മിക്ക സ്ഥലങ്ങളും വെള്ളം ഉയർന്ന് ഒറ്റപ്പെട്ടു. ക്യാന്പുകളിക്ക്േ മാറാൻ മടിച്ചവർ വെള്ളം ഉയർന്നതോടെ വീടുകളിലും ഫ്ളാറ്റുകളിലും ഒറ്റപ്പെട്ടു.
വിവിധ ഇടങ്ങളിൽ ആരാധനാലയങ്ങളിലും ഹോസ്റ്റലുകളിലുമൊക്കെ ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. ഉയർന്ന ഫ്ളാറ്റുകളിലെ വരെ ഒന്നും രണ്ടും നിലകൾ വെള്ളത്തിലായി. ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാർഡും നേവിയും പ്രദേശവാസികളുമൊക്കെ ചേർന്ന് മിക്കവരെയും രക്ഷപെടുത്തി ക്യാന്പുകളിലേക്ക് മാറ്റിയെങ്കിലും ഏറെ ആളുകൾ ഇപ്പഴും ഒറ്റപ്പെട്ടു കിടക്കുകയാണ്.
ആലുവ ബൈപ്പാസ് മുതൽ അദ്വൈതാശ്രമം വരെ ഒരാൾ പൊക്കത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ആലുവ ചന്തയും മീൻ മാർക്കറ്റും അടക്കം നഗരത്തിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളുമൊക്കെ വെള്ളത്തിനടിയിലായി. ഇടറോഡുകളും ഉൾപ്രദേശങ്ങളും ഇപ്പഴും വെള്ളക്കെട്ടിലാണ്. കീഴ്മാട്, ചൂർണിക്കര, കടുങ്ങല്ലൂർ പഞ്ചായത്തുകൾ ഏറെക്കുറെ മുങ്ങി.
പെരിയാറിന്റെ ഇരു കരയിൽ നിന്നും മാത്രമായി 30,000 ത്തിലധികം പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. പെരിയാറിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന മുട്ടാർ പുഴയുടെ തീരത്തുള്ള ഏലൂർ, പാതാളം, ചേരാന്ന്ലെ്ലൂർ പ്രദേശങ്ങളും കടുത്ത വെള്ളക്കെട്ടിലാണ്.
പെരുന്പാവൂരിൽ കുവപ്പടി, ഒക്കൽ, മുടക്കുഴ, വേങ്ങൂർ പഞ്ചായത്ത് മുഴുവനായും നഗരസഭയും വെങ്ങോല പഞ്ചായത്തിലെ കുറച്ച് ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ 20 ക്യാന്പുകൾ തുന്നെങ്കിൽ ഇവിടെയൊക്കെ ആളുകളുടെ എണ്ണം കൂടിയതോടെ ഇന്ന് അഞ്ചു ക്യാന്പുകൾകൂടി തുറന്നു.
പ്രൈവസ്റ്റ് ബസ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിലായി. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ താഴ്ഭാഗത്തെ നിലയിൽ വെള്ളം കേറി. ഗതാഗതം പൂർണമായും സതംഭിച്ചു. പെരുന്പാവൂർ നഗരത്തിലേക്കുള്ള ഇടറോഡുകളിലൊക്കെ വെള്ളം കയറിയതിനാൽ നഗരത്തിലേക്ക് എത്തുന്നതും ക്യാന്പുകളിലേക്ക് ദുരിതബാധിതരെ എത്തിക്കുന്നതിനുമൊക്കെ തടസം നേരിട്ടിരിക്കുകയാണ്. ക്യാന്പുകളിൽ ഭക്ഷണവും വെള്ളവും എത്തിക്കുന്നതും തടസം നേരിട്ടിരിക്കുന്നു.
കോതമംഗലം ടൗണ് പൂർണമായും വെള്ളത്തിൽ മുങ്ങി. ധർമഗിരി ആശുപത്രിയുടെ ഒന്നാം നിലവരെ വെള്ളം കയറി. രോഗികളെ മൂന്നാം നിലയിലേക്ക് മാറ്റിപാർപ്പിച്ചു. ഭൂതത്താൻകെട്ട് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ വടാട്ടുപാറ, കുട്ടന്പുഴ, പൂയംകുട്ടി മേഖലകൾ ഒറ്റപ്പെട്ടു. ഇന്നലെ തുടന്ന 20 ക്യാന്പുകൾ ഉൾപ്പടെ 34 ഓളം ക്യാന്പുകളാണ് പ്രദേശത്ത് പ്രവർത്തിക്കുന്നത്. 1005 കുടുംബങ്ങളിലായി 5895 ദുരിതബാധിതർ ക്യാന്പുകളിലായി കഴിയുന്നു.