കൊച്ചി: പെരിയാറിന്റെ തീരത്തു വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ ഇതിനോടകം ആരംഭിച്ചത് 78 ദുരിതാശ്വാസ ക്യാന്പുകൾ. ഇവിടങ്ങളിലായി 10,510 പേരാണു കഴിഞ്ഞുവരുന്നത്. പറവൂർ, ആലുവ, കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിലായാണു ഇത്രയുമധികം ക്യാന്പുകൾ തുറന്നിരിക്കുന്നത്. പറവൂരിലാണ് കൂടുതൽ ക്യാന്പുകൾ തുറന്നിട്ടുള്ളത്.
ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിക്കുന്നതിനും ആവശ്യാനുസരണം ഒൗഷധങ്ങൾ വിതരണം നടത്തുന്നതിനും ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യമുണ്ടായാൽ ജില്ലാ മെഡിക്കൽ ഓഫീസർ 9446343066, സീനിയർ മെഡിക്കൽ ഓഫീസർ 9447378257, മെഡിക്കൽ ഓഫീസർ 9446813737, 9495882826, 9446820304 എന്നിവരുടെ ഫോണ് നന്പറുകളിൽ ബന്ധപ്പെടണം.