ആലപ്പുഴ: മൂന്നുതവണ മത്സരിച്ച ജനപ്രിയരാവരെ ഇക്കുറി തെരഞ്ഞെടുപ്പില്‍ ഒഴിവാക്കാനുള്ള തീരുമാനം ശരിയല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചേര്‍ത്തലയെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇതു പറഞ്ഞത്.
സിപിഐയുടെ ശക്തികേന്ദ്രമല്ല ചേര്‍ത്തല. അതുകൊണ്ടുതന്നെ ഇത്തരം ഇടങ്ങളിലെ ഇക്വേഷനെ കാണാതെ പോകരുത്.
വോട്ടുചെയ്യുന്ന യന്ത്രമായി ജനങ്ങള്‍ മാറിയിട്ടില്ലെന്നു മനസിലാക്കണമെന്നും അദ്ദേഹം ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ഒഴിവാക്കേണ്ടവരെ ഒഴിവാക്കണം.സംസ്ഥാനത്ത് തുടര്‍ഭരണത്തിനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. തന്നോടു സംസാരിച്ച ചില കോണ്‍ഗ്രസുകാരടക്കം ഇതിന്റെ സൂചനയാണ് നല്‍കിയത്.
പഞ്ചായത്തില്‍ തകര്‍പ്പന്‍ വിജയമല്ലേ എല്‍ഡിഎഫിന് കിട്ടിയത്. സാധാരണക്കാര്‍ക്ക് എന്തു പ്രയോജനം കിട്ടിയെന്നതാണ് വോട്ടാകുക.
പിഎസ്്സി ഉദ്യോഗാര്‍ഥികളുടെ സമരം എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാക്കില്ല.എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട് മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷം വ്യക്തമാക്കും.
സാമൂഹ്യനീതി പാലിച്ചോ എന്നുകൂടി പരിശോധിക്കുമെന്നു മാത്രം. ബിഡിജെഎസ്-ബിജെപി സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ബിഡിജെഎസിന് നല്‍കുമെന്ന് പറഞ്ഞ പല സ്ഥാനങ്ങളും ലഭിച്ചില്ലെന്ന പരാതി പലരും ഉന്നയിക്കുന്നുണ്ടെന്നായിരുന്നു മറുപടി.