അഞ്ചല്‍: കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയില്‍. ആയൂര്‍ ചുണ്ടമുകൾ ഭാഗത്ത് ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം വീട്ടില്‍ കവര്‍ച്ചക്കായി ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇന്നലെ രാത്രി 11ന് വീടിന്റെ മതില് ചാടിക്കടന്ന ബാബു കവര്‍ച്ചയ്ക്കായി ശ്രമം തുടങ്ങവേ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
നാട്ടുകാര്‍ കൂടിയതോടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പ്രദേശവാസികൾ ഇയാളെ പിടികൂടി ചടയമംഗലം പോലീസിന് കൈമാറുകയുമായിരുന്നു.
കവര്‍ച്ചയ്ക്കായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും കത്തിയും കണ്ടെടുത്തിട്ടുണ്ട്. വെള്ളംകുടി ബാബു എന്ന പേരിൽ അറിയപ്പെടുന്ന പ്രതിക്കെതിരേ കൊല്ലം ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ വര്‍ഷം മോഷണ ശ്രമത്തിനിടെ ഇയാളെ കുളത്തുപ്പുഴ പോലീസും പിടികൂടിയിരുന്നു. അടുത്തിടെ കിഴക്കന്‍ മേഖലയില്‍ നടന്ന മോഷണങ്ങളുടെ പിന്നില്‍ ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു.
കസ്റ്റഡിയില്‍ എടുത്ത ബാബുവിനെ വിശദമായി ചോദ്യംചെയ്തു വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതിയെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കുമെന്ന് ചടയമംഗലം പോലീസ് അറിയിച്ചു.