വെള്ളമുണ്ട: കണ്ടത്തുവയലിൽ യുവദന്പതികൾ കൊല്ലപ്പെട്ട ദിവസം സംഭവം നടന്ന വീടിനടുത്ത് നിന്നും ലഭിച്ച ഹെൽമറ്റിൽ ദുരൂഹത. ഈ മാസം ആറിന്പൂരിഞ്ഞി പന്aത്രണ്ടാം മൈൽ വാഴയിൽ ഉമ്മർ (26) ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പറയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ദിവസമാണ് വീടിന് സമീപത്തു നിന്ന് പോലീസ് ഹെൽമെറ്റ് കണ്ടെത്തിയത്.
അന്ന് തന്നെ സംഭവസ്ഥലത്ത് തടിച്ചുകൂടിയ നിരവധിയാളുകളെ ഈ ഹെൽമെറ്റ് പോലീസ് കാണിച്ചെങ്കിലും ഉടമസ്ഥനെ തിരിച്ചറിയാനായിരുന്നില്ല. എന്നാൽ കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം തന്റെ ഹെൽമെറ്റാണതെന്ന് അവകാശപ്പെട്ട് സ്ഥലത്തെ പ്രബല രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവ് പോലീസിനെ സമീപിച്ചിരുന്നു.
ഹെൽമറ്റ് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് ഇയാൾ പോലീസിനെ സമീപിച്ചതെന്നതിലാണ് ദുരൂഹത ഉയരുന്നത്. ഹെൽമെറ്റ് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം പുറത്ത് വന്നാലേ എന്തെങ്കിലും പറയാനാകൂ എന്ന നിലപാടിലാണ് പോലീസ്.