ഉദ്ഘാടനത്തിന് വിളിച്ചില്ല, ശിലാഫലകത്തിൽ പേരും വച്ചില്ല; കി​ട​ങ്ങു​മ്മ​ൽ ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​റി​ന്‍റെ ശി​ലാ​ഫ​ല​കം തകർത്ത വെള്ളനാട് ശശിക്ക് എട്ടിന്‍റെ പണി…


നെ​ടു​മ​ങ്ങാ​ട് : കി​ട​ങ്ങു​മ്മ​ൽ ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​റി​ന്‍റെ ശി​ലാ​ഫ​ല​കം ​അ​ടി​ച്ചു ത​ക​ർ​ത്ത​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വെ​ള്ള​നാ​ട് ശ​ശിക്കെതിരെ പോലീസ് കേസെ ടുത്തു. ​

ക​ഴി​ഞ്ഞ 11ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​രാ​ജ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​റി​ന്‍റെ ശി​ലാ​ഫ​ല​ക​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും വെ​ള്ള​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ വെ​ള്ള​നാ​ട് ശ​ശി അ​ടി​ച്ചു ത​ക​ർ​ത്ത​ത്.

ശി​ലാ​ഫ​ല​ക​ത്തി​ൽ പേ​രി​ല്ല, ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ക്ഷ​ണി​ച്ചി​ല്ല തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് ശി​ലാ​ഫ​ല​കം ത​ക​ർ​ത്ത​ത്.
ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്താ​ണ് ആ​രോ​ഗ്യ സ​ബ്സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

ഭ​ര​ണ സ​മി​തി​യു​ടെ ക​ലാ​വ​ധി ക​ഴി​യാ​റാ​യ​പ്പോ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി മു​ക്കാ​ൽ ഭാ​ഗ​മേ പൂ​ർ​ത്തി​യാ​യി​രു​ന്നു​ള്ളു. എ​ന്നാ​ൽ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഈ ​സ്ഥാ​പ​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​ലാ​ഫ​ല​കം സ്ഥാ​പി​ച്ചു.

എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​ന​മൊ​ന്നും ന​ട​ത്തി​യ​തു​മി​ല്ല.പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ സ​ബ് സെ​ന്‍റ​റി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ന്‍റെ പു​തി​യ ശി​ലാ​ഫ​ല​കം സ്ഥാ​പി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ നേ​ര​ത്തെ സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​കം ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ന്‍റേ​താ​ക്കി മാ​റ്റി. പു​തി​യ ശി​ലാ​ഫ​ല​ക​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ പേ​ര് ചേ​ർ​ക്കു​ക​യോ ഉദ്ഘാ ടനത്തിന് ക്ഷ​ണി​ക്കു​ക​യോ ചെ​യ്തി​ല്ല.

പ്ര​ചാ​ര​ണ​ങ്ങ​ളോ മ​റ്റു പ​ര​സ്യ​ങ്ങ​ളോ ഒ​ന്നു​മി​ല്ലാ​തെ വ​ള​രെ ല​ളി​ത​മാ​യി ന​ട​ത്തി​യ ച​ട​ങ്ങ് ആ​യ​തി​നാ​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ക്ഷ​ണി​ക്കാ​ത്ത​തെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സ​ബ് സെ​ന്‍റ​റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ശി​ലാ​ഫ​ല​കം ത​ക​ർ​ത്ത വെ​ള്ള​നാ​ട് ശ​ശി​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹേ​മ​ല​ത, കി​ട​ങ്ങു​മ്മ​ൽ വാ​ർ​ഡ് അം​ഗം ശോ​ഭ​ൻ​കു​മാ​ർ എ​ന്നി​വ​ർ ആ​ര്യ​നാ​ട് പോ​ലീ​സി​ന്‌ പ​രാ​തി ന​ൽ​കി.​

പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ സി​പി​എ​മ്മും ബി​ജെ​പി​യും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Related posts

Leave a Comment