ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപിക്ക് രാഷ്ട്രീയ നിലപാടുണ്ടാകുമെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ നിലപാട് ചെങ്ങന്നൂരിലെ രാഷ്ട്രീയ ചിത്രം വ്യക്തമായ ശേഷം പ്രഖ്യാപിക്കും.
ബിഡിജഐസിന്റെ നിലപാട് എന്താകുമെന്ന് അതിന്റെ നേതൃത്വത്തോട് ചോദിക്കണമെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ എൻഡിഎ ഒപ്പം അവർ നിൽക്കുമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ചെങ്ങന്നൂരിൽ എൻഡിഎയ്ക്ക് ഒപ്പം നിൽക്കില്ലെന്ന് നേരത്തെ ബിഡിജഐസ് പ്രഖ്യാപിച്ചിരുന്നു. ബിജെപി വാഗ്ദാനം ചെയ്തിരുന്ന പദവികൾ ലഭിക്കാതിരിക്കുന്നതാണ് ബിഡിജഐസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. വിഷയത്തിൽ നിരവധി തവണ ബിഡിജഐസ് നേതൃത്വം ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമായിരുന്നില്ല.