വെള്ളാപ്പള്ളി നടേശൻ എ​ൻ​ജി​നിയ​റിം​ഗ് കോ​ളജിൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം; മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ കേ​സ്; കോളജ് എസ്എഫ്എ പ്രവർത്തകർ അടിച്ചു തകർത്തു

PEEDANAM-ALPആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ കോളജ് അടിച്ചു തകർത്തു. പ്രകടനമായെത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് അകത്തു കടന്നാണ് അടിച്ചു തകർത്തത്.

ക്ലാസ് റൂമുകളും ജനൽ ചില്ലുകളും പ്രവർത്തകർ തല്ലിത്തകർത്തു. എസ്എഫ്എ സംസ്ഥാന സെക്രട്ടറി എം.വിജിന്‍റെയും പ്രസിഡന്‍റ് ജെയ്ക്. സി. തോമസിന്‍റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോളജിന്‍റെ ഉടമസ്ഥൻ സുഭാഷ് വാസുവിനെ വഴിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും സ്വാശ്രയ കോളജുകളിലെ ഇടിമുറികൾ ഇടിച്ചു തകർക്കുമെന്നും വിജിൻ വ്യക്തമാക്കി.

ബിജെപി നേതാവ് വി.മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ പ്രിതികരിക്കാത്തതെന്താണെന്നും എസ്എഫ്എ സംസ്ഥാന സെക്രട്ടറി ചോദിച്ചു.

എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം; മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ കേ​സ്
മാ​വേ​ലി​ക്ക​ര: ക​ട്ട​ച്ചി​റ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ മാ​നേ​ജ​മെ​ന്‍റി​ന്‍റെ​യും പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും മാ​ന​സി​ക പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യും തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ പു​തി​യ​കാ​വ് പാ​ർ​പ്പി​ടം വീ​ട്ടി​ൽ സ​ന്തോ​ഷ്-​ഷീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​നു​മാ​യ ആ​ർ​ഷ​രാ​ജ്(19) ആ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ  ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
kattachira-college
ഹോ​സ്റ്റ​ൽ മു​റി​ക്കു സ​മീ​പം ഒ​ഴി​ഞ്ഞു കി​ട​ന്ന മ​റ്റൊ​രു മു​റി​യി​ലാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ​ശ്ര​മം. ബ്ലേ​ഡ് കൊ​ണ്ട് കൈ​ത്ത​ണ്ട മു​റി​ച്ചും ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ടു​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ഈ ​സ​മ​യം മൂ​ത്ര​മൊ​ഴി​ക്കാ​നാ​യി വെ​ളി​യി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത മു​റി​യി​ൽ ആ​ള​ന​ക്കം കേ​ട്ട​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ത​ട്ടി​വി​ളി​ച്ചി​ട്ട് പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​റ്റു​കു​ട്ടി​ക​ളെ വി​ളി​ച്ചു​ണ​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ർ​ഷ​രാ​ജി​നെ കാ​ണാ​നി​ല്ലെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യ​ത്.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക​ത​ക് ച​വു​ട്ടി തു​റ​ന്ന് കു​രു​ക്കി​ൽ നി​ന്നും ആ​ർ​ഷ​രാ​ജി​നെ അ​ഴി​ച്ചെ​ടു​ത്തു.ബോ​ധ​ര​ഹി​ത​നാ​യി​രു​ന്ന ആ​ർ​ഷ​രാ​ജി​നെ കാ​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ മാ​നേ​ജ്മെ​ന്‍റ് അ​ധി​കൃ​ത​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യാ ശ്ര​മ​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ക്ക​രു​തെ​ന്നും അ​റി​യി​ച്ചാ​ൽ നി​ങ്ങ​ൾ കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സി​നു കൊ​ടു​ത്ത മൊ​ഴി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്യി​ച്ചു മാ​റ്റി.

ഇ​തി​നു​ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം ക​ടു​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും വി​ദ്യാ​ർ​ഥി​യെ ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കാ​യം​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നു കാ​ര​ണം നി​ര​ന്ത​ര​മാ​യി കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ പ്ര​തി​നി​ധി​യു​ടെ​യും പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന പീ​ഡ​ന​മാ​ണെ​ന്ന് വി​ദ്യാ​ർ​ഥി പോ​ലീ​സി​നു കൊ​ടു​ത്ത മൊ​ഴി​യി​ൽ പ​റ​യു​ന്നു.

വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​നേ​ജ്മെ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് വാ​സു, പ്രി​ൻ​സി​പ്പ​ൽ ഗ​ണേ​ശ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് മാ​വേ​ലി​ക്ക​ര സി​ഐ പി.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി ഇ​ന്ന് രാ​വി​ലെ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts