കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഹൈക്കോടതിയുടെ വിമർശനം. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെങ്കിൽ എന്തുകൊണ്ട് വിജിലൻസിന് റെയ്ഡ് നടത്തിക്കൂടായെന്നും ഹൈക്കോടതി വാക്കാൽ പരാമർശം നടത്തി.
അതേസമയം കേസ് റദ്ദാക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണത്തിലാണ് വിജിലൻസ് കേസ്. കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.