പ്രമുഖ സമുദായ നേതാവും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ആദ്യമായി ഒരു ഡോക്യുമെന്ററി അണിയറയിൽ അണിഞ്ഞൊരുങ്ങുന്നു. വെള്ളാപ്പള്ളി നടേശൻ ദ മാൻ ഓഫ് മാഗ്നാനിമിറ്റി എന്ന് പേരിട്ട ഈ ഡോക്യുമെന്ററി കെ.എം. ശരവണദാസ് സംവിധാനം ചെയ്യുന്നു. മയൂര മൂവീസിനുവേണ്ടി അഭിലാഷ് സുകുമാരൻ നിർമിക്കുന്ന ഈ ഡോക്യുമെന്ററിയുടെ സ്വിച്ച് ഒാണും, ചിത്രീകരണവും ഇന്നു രാവിലെ 9.30-ന് കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്നു.
ഭക്ഷ്യവകുപ്പു മന്ത്രി പി. തിലോത്തമൻ സ്വിച്ച് ഒാണ് കർമ്മം നിർവഹിച്ചു. ബിഡിജെഎസ് സ്റ്റേറ്റ് സെക്രട്ടറി ഫാ. റിജോ നിരപ്പുകണ്ടം ആദ്യ ക്ലാപ്പ് അടിക്കും. തുടർന്ന് ചിത്രീകരണം വെള്ളാപ്പള്ളി നടേശന്റെ ഭവനത്തിലും പഠിച്ച സ്കൂളിലുമായി നടക്കും.ഒരു സമുദായ നേതാവ് എന്നതിൽ ഉപരിയായി വെള്ളാപ്പള്ളി നടേശന്റെ വ്യക്തി ജീവിതത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്ന ഒരു ഡോക്യുമെന്ററി ആയിരിക്കും ഇത്. എണ്‍പതാം വയസിലും, തുറന്ന മനസ്ോടെ ലോകത്തെ കാണുന്ന ഈ അദ്ഭുത പ്രതിഭയെ മികച്ചരീതിയിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകൻ ശരവണദാസ് പറഞ്ഞു.കാമറ – ഐ. ഷെഫീക്, എഡിറ്റർ – റിതിൻ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ – രാജേഷ് കൊട്ടേക്കാട്, ബി. ജി. എം – അഭിജിത്ത് ഉണ്ണി.
– അയ്മനം സാജൻ.