ആലപ്പുഴ: കേരളത്തിൽ പ്രതിപക്ഷമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോണ്ഗ്രസ് ഇല്ലാത്ത അവസ്ഥയാണ്. കെ. സുധാകരൻ കെപിസിസി പ്രസിഡന്റായാൽ കോണ്ഗ്രസ് പതിനാറ് കഷണമാവുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബോധത്തിൽ ആത്മഹത്യ വരന്പിലാണ്. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണ്. നിയമസഭാ സംസാരത്തിൽ അദ്ദേഹം കേമനാണെങ്കിലും പ്രവർത്തിയിൽ വി.ഡി. വട്ടപൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിനെയും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. ഈഴവർക്കും പട്ടികജാതിക്കാർക്കും ഒന്നുമില്ല. അവരെക്കുറിച്ച് ആരും പറയുന്നില്ല. പിന്നാക്ക ക്ഷേമവകുപ്പ് പേരിനുപോലും പ്രവർത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
80 ശതമാനവും 20 ശതമാനവും പറഞ്ഞ് ന്യൂനപക്ഷങ്ങൾ തമ്മിലടിക്കുന്നു. ഒന്നും കിട്ടാത്ത വിഭാഗം കേരളത്തിലുണ്ട്. അവരെ കുറിച്ച് ആരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.